എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

Share on facebook
Share on twitter
Share on linkedin
Share on whatsapp

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്തനായ മലയാള സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമാണ് മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി. 1941ൽ തൃശ്ശൂർ ജില്ലയിലെ കിരാലൂരിലാണ് ജനനം.

ചലച്ചിത്ര സംവിധായകൻ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് 2000ൽ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 2001ൽ ബിജെപി ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവർത്തം എന്നിവ നോവലുകളാണ്.

ആനച്ചന്തം, പോത്തൻ വാവ, വടക്കുംനാഥൻ, അഗ്നിനക്ഷത്രം, കാറ്റുവന്നു വിളിച്ചപ്പോൾ, കരുണം, അഗ്നിസാക്ഷി, ചിത്രശലഭം, ദേശാടനം, ആറാംതമ്പുരാൻ, അശ്വത്ഥാമാവ് തുടങ്ങിയ ചിത്രങ്ങളിൽ നടനായി വേഷമിട്ടു. മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ നിർവഹിച്ചു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick