പാലസ്തീനെതിരായ ആക്രമണത്തില്‍ നിന്നും പിന്മാറില്ല; സംയമനം പാലിക്കാനുള്ള അന്തരാഷ്ട്ര സന്ദേശം തെറ്റായ സമയത്താണെന്ന് ഇസ്രയേല്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

ഗാസയിലേക്കുള്ള ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ നിന്നും നിലവില്‍ പിന്‍മാറില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തങ്ങളുടെ നഗരങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ഹമാസിനോട് കണക്കു ചോദിക്കുമെന്നും ആക്രമണങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു.

‘ അവര്‍ ഞങ്ങളുടെ തലസ്ഥാനത്തെ ആക്രമിച്ചു. ഞങ്ങളുടെ നഗരങ്ങളിലേക്ക് റോക്കറ്റാക്രമണം നടത്തി. അവരതിന് ശിക്ഷ അനുഭവിക്കുകയാണ്. അത് തുടരും,’ ടെൽ അവീവിലെ സൈനിക ആസ്ഥാനത്ത് നടന്ന സുരക്ഷാ കൂടിക്കാഴ്ചയില്‍ നെതന്യാഹു പറഞ്ഞു. ‘ ഇത് അവസാനിച്ചിട്ടില്ല’ നെതന്യാഹു പറഞ്ഞു.സമാന പ്രതികരണമാണ് നെതന്യാഹുവിന്റെ മുതിര്‍ന്ന ഉപദേഷ്ഠാവായ മാര്‍ക് റെഗവ് ബിബിസിയോട് നടത്തിയത്.

സംയമനം പാലിക്കാനുള്ള അന്തരാഷ്ട്ര സന്ദേശം തെറ്റായ സമയത്താണെന്ന് ഇദ്ദേഹം പറയുന്നു.’ ഇവിടെ മാന്ത്രിക പരിഹാരമൊന്നുമില്ല. നേരത്തെ തന്നെ ഒരു വെടിനിര്‍ത്തലിന് തയ്യാറാവുകയും തിരിച്ചു പോവുകയും ചെയ്താല്‍ ഒരു മാസത്തിനുള്ളില്‍ നമ്മള്‍ ഇവിടെ തന്നെയുണ്ടാവും. എന്തിനാണ് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് അയക്കുന്നെതന്നും ഇവിടെ നിന്നും തിരിച്ചടിക്കുന്നതുന്നുമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമൊന്നും പരിഹാരമല്ല.

അത് പ്രശ്‌നങ്ങള്‍ ദീര്‍ഘിപ്പിക്കാനേ പോവുന്നുള്ളൂ” ഞങ്ങള്‍ക്കീ സംഘര്‍ഷം വേണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ഇത് തുടങ്ങി. നിശ്ചിത സമയത്തിനുള്ളില്‍ ഇത് അവസാനിക്കണം. അത് ഹമാസിനെയും അവരുടെ സൈനിക കേന്ദ്രങ്ങളും നിയന്ത്രണങ്ങളെ.യും ഇല്ലാതാക്കുന്നതോടെയെ അത് സാധ്യമാവൂ,’ നെതന്യാഹുവിന്റെ ഉപദേഷ്ഠാവ് പറഞ്ഞു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick