എന്ത് കൊണ്ട് പുതിയ മന്ത്രിസഭയില്‍ മുഖ്യമന്ത്രി മാത്രം മാറിയില്ല; പിണറായി വിജയന്‍ നല്‍കിയ ഉത്തരം ഇങ്ങിനെ

Share on facebook
Share on twitter
Share on linkedin
Share on whatsapp

ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ചയില്‍ മന്ത്രിസഭയില്‍ പുതുമുഖങ്ങളെ കൊണ്ടുവന്നപ്പോള്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി മാറിയില്ലെന്ന ചോദ്യത്തിന് പിണറായി വിജയന്റെ മറുപടി. മുഖ്യമന്ത്രി മാറേണ്ടതില്ല എന്നത് പാര്‍ട്ടി തീരുമാനമായിരുന്നു. എന്നാണ് പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി.
കെ.കെ.ശൈലജയെ ഒഴിവാക്കിയതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പുതിയ ആളുകളെ കൊണ്ടുവരിക എന്നതായിരുന്നു തീരുമാനം. ആര്‍ക്കും ഇളവ് കൊടുക്കേണ്ടതെന്നാണ് തീരുമാനം. അത് അവരുടെ പൊതുവായിട്ടുള്ള സര്‍ക്കാരിന്റെ മതിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ള അഭിപ്രായമാണ്. ആ അഭിപ്രായങ്ങളെല്ലാം മാനിക്കുകയാണ്. അവര്‍ സര്‍ക്കാരിന്റെ കൂടെയുണ്ടായിരുന്നു. പുതിയ ആളുകള്‍ വരിക എന്നതായിരുന്നു ഞങ്ങള്‍ എടുത്ത തീരുമാനം. ആര്‍ക്കും പ്രത്യേക ഇളവ് വേണ്ടതില്ല എന്നായിരുന്നു തീരുമാനം. അഭിപ്രായം പ്രകടിപ്പിച്ചവരുടെ ഉദ്ദേശളുദ്ധി മാനിക്കുന്നു. അതിന് നന്ദി പ്രകടിപ്പിക്കുന്നു.

ഇളവ് കൊടുത്താല്‍ ഒരു പാട് പേര്‍ക്ക് കൊടുക്കണമെന്നുണ്ടായിരുന്നു. മികച്ച പ്രവര്‍ത്തനം നോക്കിയാല്‍ ഇളവിന് മറ്റ് പലരും അര്‍ഹമാണ്. ഇതിലൊന്നും വേറെ ദുരുദ്ദേശമില്ലെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. കെ.കെ. ശൈലജ കൊവിഡ് തീവ്രതയില്‍ മന്ത്രിസഭയില്‍ ഇല്ലെന്നത് കുറവായി കാണുന്നില്ല. സിപിഐഎം കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ വിയോജിപ്പ് അറിയിച്ചുവെന്നത് തെറ്റാണ്.

പുതിയ ആളുകള്‍ മതിയെന്ന തീരുമാനത്തിന് പിന്നില്‍ താങ്കളാണോ എന്ന ചോദ്യത്തിന് ” എല്ലാം എനിക്ക് ചാര്‍ത്തിത്തരുന്ന നിലയാണല്ലോ നിങ്ങള്‍ സ്വീകരിക്കാറുള്ളത്. ഞങ്ങളുടെ പാര്‍ട്ടിയില്‍ തീരുമാനങ്ങള്‍ കൂട്ടായ ആലോചനയിലാണ്. പൊതുവില്‍ ആ തീരുമാനം സ്വാഗതം സ്വീകരിക്കപ്പെടുന്നുണ്ട്. പുതിയ ആളുകള്‍ക്ക് അവസരം ലഭിക്കുക എന്നത് പ്രധാന കാര്യമാണ്.” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick