സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

കേരളത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്സിന്‍ നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയിലെ 18-44 വയസിന് മധ്യേയുള്ള അര്‍ഹരായ ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ വാക്സിന്‍ ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. ഇന്ന് മുതൽ ഇതിന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.

യൂണിറ്റ് അടിസ്ഥാനത്തിലാണ് വാക്സിന്‍ കുത്തിവയ്ക്കുന്നത്. യൂണിറ്റുകളിലും ചീഫ് ഓഫീസുകളിലും ഒരു നോഡല്‍ അസിസ്റ്റന്റിനെ ഇതിനായി ചുമതലപ്പെടുത്തും. നോഡല്‍ അസിസ്റ്റന്റുമാര്‍ വാക്സിന്‍ ലഭ്യമാകുന്ന സര്‍ക്കാര്‍ പോര്‍ട്ടലില്‍ ജീവനക്കാരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും.

കൊവിഡ് പോസിറ്റീവ് ആയ ജീവനക്കാര്‍ക്ക് നെഗറ്റീവ് ആയി ആറ് ആഴ്ചകള്‍ക്ക് ശേഷമേ വാക്സിന്‍ നല്‍കുകയുള്ളൂ. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ് എന്ന മുന്‍ഗണന ക്രമത്തിലാകും വാക്സിന്‍ ലഭ്യമാക്കുക.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick