ലക്ഷദ്വീപിന്‌ പിന്തുണയുമായി കേരളം; നിയമസഭയിൽ ഐകകണ്ഠ്യേനയുള്ള പ്രമേയം തിങ്കളാഴ്ച അവതരിപ്പിക്കും

Share on facebook
Share on twitter
Share on linkedin
Share on whatsapp

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ വിവാദ പരിഷ്കാരങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന് കേരളം പിന്തുണ നൽകും. കേരള നിയമസഭയിൽ ഇതു സംബന്ധിച്ച ഐകകണ്ഠ്യേനയുള്ള പ്രമേയം തിങ്കളാഴ്ച അവതരിപ്പിക്കും.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ എതിർപ്പ് രേഖപ്പെടുത്തുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. ഇന്നലെ ചേർന്ന കാര്യോപദേശക സമിതിയാണ് പ്രമേയാവതരണം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഭരണ‑പ്രതിപക്ഷ അംഗങ്ങൾ ഒരുമിച്ച് പിന്തുണച്ച് പ്രമേയം പാസാക്കും.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിലവിൽ നടന്നുവരുന്ന നിയമസഭ സമ്മേളനം വെട്ടി ചുരുക്കാനും കാര്യോപദേശക സമിതിയോഗം തീരുമാനിച്ചു. ജൂണ്‍ 14 വരെ തീരുമാനിച്ചിരുന്ന നിയമസഭാ നടപടികള്‍ പത്ത് വരെയാക്കി ചുരുക്കും. മെയ് 31, ജൂൺ ഒന്ന്, രണ്ട് തീയതികള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ജൂണ്‍ മൂന്ന് സര്‍ക്കാര്‍ കാര്യത്തിനുമാണ് നീക്കിവച്ചിട്ടുള്ളത്.

നാലിന് പുതുക്കിയ സംസ്ഥാന ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. ഏഴ്, എട്ട്, ഒൻപത് തീയതികളില്‍ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച നടക്കും. 10ന് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ അനിശ്ചിത കാലത്തേക്ക് പിരിയും.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick