പരമാവധി 500 പേരുമായി ഇടതുമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും

Share on facebook
Share on twitter
Share on linkedin
Share on whatsapp

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. 500 ഇത്തരം കാര്യങ്ങള്‍ക്ക് വലിയ സംഖ്യ അല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍. തുറസായ സ്ഥലത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചിരികുക്കുന്നത്. സാമൂഹിക അകലം പാലിച്ചായിരിക്കും ചടങ്ങ്.

ജനങ്ങള്‍ക്ക് മഹാമാരി മൂലം വരാനാകില്ല. കഴിഞ്ഞ സത്യപ്രതിജ്ഞ നാല്‍പ്പതിനായിരം പേര്‍ പങ്കെടുക്കുന്നതായിരുന്നു. സത്യപ്രതിജ്ഞ പോലും വൈകിപ്പിച്ചത് ജനങ്ങളെ പങ്കെടുപ്പിക്കാനായിരുന്നു. വളരെ ദൂരെ നിന്ന് പോലും എത്താന്‍ ആഗ്രഹിച്ചവരുണ്ടായിരുന്നു. എന്നാല്‍ അനിശ്ചിതമായി വൈകിപ്പിക്കാനാകില്ല.

പിണറായിയുടെ വാക്കുകള്‍

ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണിത്. ജനങ്ങളെ മധ്യത്തില്‍ ജനങ്ങളുടെ ആഘോഷതിമിര്‍പ്പിലാണ് സാധാരണ ഇത്തരം പരിപാടി നടക്കേണ്ടത്. അതാണ് ജനാധിപത്യത്തിലെ കീഴ്വഴക്കം. നിര്‍ഭാഗ്യവശാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ ആഘോഷത്തില്‍ ഇത് നടത്താന്‍ സാധിക്കില്ല. അതുകൊണ്ടാണ് പരിമിതമായ തോതില്‍ നടത്തുന്നത്. സ്റ്റേഡിയത്തില്‍ 50, 000 പേര്‍ക്ക് ഇരിക്കാം. എന്നാല്‍ പരമാവധി 500 പേരുടെ സാന്നിധ്യമാണ് ചടങ്ങില്‍.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick