സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ; പ്രതിസന്ധികളെ മറികടക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ധനമന്ത്രി

Share on facebook
Share on twitter
Share on linkedin
Share on whatsapp

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം വെള്ളിയാഴ്ച അവതരിപ്പിക്കും . കോവിഡ് വ്യാപനത്തോടെ നികുതി- നികുതിയേതര വരുമാനത്തിലും കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തിലും കാര്യമായ കുറവും സംഭവിച്ചു. ശമ്പള പരിഷ്‌കരണ ശുപാർശ നടപ്പാക്കിയതോടെ ചെലവിൽ കൂടുതൽ വർധനയുണ്ടായി. കോവിഡ് പ്രതിരോധത്തിനും കൂടുതൽ പണം നീക്കിവക്കേണ്ടതുണ്ട്. പ്രതിസന്ധികളെ മറികടക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

സംസ്ഥാന വരുമാനത്തിന്റെ പ്രധാന മാർഗങ്ങളായ മദ്യവിൽപനയും ലോട്ടറിയും ലോക്ക്ഡൗണിൽ നിലച്ച അവസ്ഥയിലാണ്. ക്ഷേമ പെൻഷനുകൾ, വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കും പണം കണ്ടെത്തേണ്ടിയിരിക്കുന്നു. കടബാധ്യത ഉയരുകയും വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബിയെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു.

കോവിഡ് പ്രതിരോധത്തിന് ഊന്നൽ, പൊതുജനാരോഗ്യ മേഖലയിലെ സൗകര്യങ്ങൾ വർധിപ്പിച്ച് ജനകീയമാക്കുന്നതിന് നടപടികൾ, ആരോഗ്യപ്രവർത്തകരുടെ കൂടുതൽ വിന്യാസമുണ്ടാകുന്ന തരത്തിൽ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരണവും പ്രതീക്ഷിക്കുന്നു. വാക്‌സിനുൾപ്പെടെയുള്ള കോവിഡ് പ്രതിരോധത്തിന് പ്രതീക്ഷിക്കുന്നത് 2000 കോടിയിലേറെ രൂപയാണ്.

ബജറ്റിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാലാകാലങ്ങളായി ആരോഗ്യ മേഖലയ്ക്കായി ജിഡിപിയുടെ ഒരു വിഹിതം മാത്രമാണ് മാറ്റിവെക്കുന്നത്. എന്നാൽ ഇത്തവണ നിലവിൽ നൽകുന്നതിനെക്കാൾ രണ്ടോ മൂന്നോ ഇരട്ടി മാറ്റിവെക്കണമെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു. കോവിഡ് കഴിഞ്ഞാലും പകർച്ച വ്യാധികളെ ഭയപ്പെടേണ്ടതുണ്ട്. ഇതിനായി വൈറോളജി മേഖലയില്‍ കൂടുതൽ ശാക്തീകരിക്കണം വേണം.

ബജറ്റില്‍ പ്രത്യേക മാജിക്ക് ഒന്നുമില്ലെന്നും ജനങ്ങൾക്ക് ഒപ്പം നിന്നുകൊണ്ട് കാര്യങ്ങളെല്ലാം ചെയ്യുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ലോക്ക്ഡൗൺ കാലത്ത് ഉണ്ടാകാവുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തുണ്ട്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആളുകളെ കോവിഡിന് വിട്ടുകൊടുക്കില്ല. ആരോഗ്യമേഖലയ്ക്ക് ബജറ്റിൽ മികച്ച പരിഗണനയുണ്ടാകും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ബജറ്റിൽ പാലിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ജി.എസ്.ടി വരുമാനം തന്നെ വലിയ തോതില്‍ ഇടിഞ്ഞിരിക്കുന്നു. ഇന്ത്യയിലാകെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആയിരക്കണക്കിന് കോടി രൂപയാണ് ജി.എസ്.ടി കുടിശ്ശിക കിട്ടാനുള്ളത്. കേരളത്തിന് മാത്രം 4077 കോടിയാണ് ജി.എസ്.ടി കുടിശ്ശിക കിട്ടാനുള്ളത്. ഇനി അത് കുറച്ചൂടെ രൂക്ഷമാകും. ഇതൊക്കെ പെട്ടെന്ന് പരിഹരിക്കാവുന്ന ഒരു കാര്യമല്ല.

പക്ഷേ നമുക്ക് ജനങ്ങളുടെ ആരോഗ്യവും ജീവനുമാണ് വലുത്. ജനങ്ങളെ അങ്ങനെ കോവിഡിന്‍റെ ദയയ്ക്ക് വിട്ടുകൊടുക്കാനാകില്ല. സമൂഹത്തിന്റെ പിന്തുണയുണ്ടാകും ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എന്നാണ് വിശ്വസിക്കുന്നത്. മനുഷ്യന് ആരോഗ്യമുണ്ടെങ്കില്‍, സമൂഹത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കാനും കഴിഞ്ഞാല്‍ അതിന്റെ റിസള്‍ട്ട് ഉണ്ടാകും -മന്ത്രി വ്യക്തമാക്കി.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick