ഇത് പിണറായിക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടം; രണ്ടാം മന്ത്രിസഭയ്ക്ക് യുവത്വത്തിന്റെ തിളക്കം

Share on facebook
Share on twitter
Share on linkedin
Share on whatsapp

മെയ് 20 ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിസഭയില്‍ പുതുമുഖങ്ങളാണ് നിറയുക. കാബിനറ്റിലെ മുതിര്‍ന്ന അംഗം മുഖ്യമന്ത്രി തന്നെ. ജനതാദളിന്റെ കെ കൃഷ്ണന്‍ കുട്ടിയാണ് പിന്നീടുള്ള സീനിയര്‍ മെമ്പര്‍. മന്ത്രിസഭയിലെ പ്രായം കുറഞ്ഞ അംഗം സിപിഎം പ്രതിനിധി മുഹമ്മദ് റിയാസാണ്.

മുഖ്യമന്ത്രി ഉള്‍പ്പടെ 12 മന്ത്രിസ്ഥാനങ്ങള്‍ സിപിഐഎമ്മിനുണ്ട്. നാലു മന്ത്രിമാര്‍ സിപിഐയ്ക്കും. ഇടതുമുന്നണിയിലെ ബാക്കി കക്ഷികളായ കേരള കോണ്‍ഗ്രസ് എം, എന്‍സിപി, ജനതാദള്‍ എസ് , ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐ എന്‍ എല്‍ എന്നിവര്‍ക്ക് ഓരോ സ്ഥാനവുമാണ് മന്ത്രിസഭയിലുളളത്. എല്‍ഡിഎഫില്‍ കക്ഷിയല്ലാത്ത എല്‍ജെഡിയ്ക്ക് മന്ത്രി ഉണ്ടാവില്ല.

സിപിഎമ്മിന്റെ രണ്ടു പേരും സിപിഐയുടെ ഒരാളും ഉള്‍പ്പടെ മൂന്നു വനിതാ പ്രാതിനിധ്യമാണ് പിണറായി രണ്ടാം സര്‍ക്കാരിലുള്ളത്. കഴിഞ്ഞ തവണ ഇത് രണ്ടു പേരില്‍ ഒതുങ്ങിയിരുന്നു. സിപിഐയുടെ ആദ്യ വനിതാ മന്ത്രി എന്ന പ്രത്യേകതയും ചടയമംഗലത്തു നിന്നു ജയിച്ച ചിഞ്ചുറാണിയ്ക്കുണ്ട്. കന്നിയങ്കത്തില്‍ തന്നെ ഇരിങ്ങാലക്കുടയില്‍ നിന്ന് നിയമസഭയില്‍ വിജയിച്ചെത്തിയ ആര്‍ ബിന്ദുവിനും മന്ത്രിസ്ഥാനം ലഭിച്ചു. എല്‍ഡിഎഫ് കണ്‍വീനറും നിലവില്‍ സിപിഎം സെക്രട്ടറിയുടെ ചുമതലയും വഹിക്കുന്ന എ വിജയരാഘവന്റെ ഭാര്യയാണ് ആര്‍ ബിന്ദു. എം എല്‍ എ ആയി രണ്ടാം തവണയും ആറന്മുളയില്‍ നിന്നു വിജയിച്ചെത്തിയ വീണാ ജോര്‍ജ്ജ് മന്ത്രിസഭയില്‍ പത്തനംതിട്ടയിലെ ഏക പ്രാതിനിധ്യമാണ്.

മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായതോടെ തിരുവനന്തപുരം, കോഴിക്കോട് , തൃശൂര്‍ ജില്ലകള്‍ക്ക് മൂന്നു മന്ത്രിമാരെ ലഭിച്ചു. കാസര്‍കോടിനും, വയനാടിനും പ്രാതിനിധ്യമില്ല.

കണ്ണൂര്‍
ജില്ലയില്‍ നിന്നുള്ള രണ്ടു പേരും സിപിഎം പ്രതിനിധികള്‍. പിണറായി വിജയന്‍ (ധര്‍മ്മടം), എം. വി. ഗോവിന്ദന്‍ (തളിപ്പറമ്പ് ) എന്നിവര്‍

കോഴിക്കോട്

സിപിഎമ്മിന്റെ പി. എ. മുഹമ്മദ് റിയാസ് (ബേപ്പൂര്‍), എന്‍ സിപിയുടെ എ. കെ. ശശീന്ദ്രന്‍ (ഏലത്തൂര്‍), ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ അഹമ്മദ് ദേവര്‍കോവില്‍ (കോഴിക്കാട് സൗത്ത് ) എന്നിവരാണ് ജില്ലയുടെ പ്രാതിനിധ്യം.

തൃശ്ശൂര്‍

സിപിഎമ്മിന്റെ ആര്‍. ബിന്ദു (ഇരിങ്ങാലക്കുട), കെ. രാധാകൃഷ്ണന്‍ (ചേലക്കര), സിപിഐയുടെ കെ. രാജന്‍ (ഒല്ലൂര്‍)എന്നിവരാണ് ജില്ലയുടെ പ്രാതിനിധ്യം.

പാലക്കാട്
ജനതാദള്‍ (എസ്) പ്രതിനിധി കെ. കൃഷ്ണന്‍കുട്ടി (ചിറ്റൂര്‍)

എറണാകുളം
ഒരാള്‍ മാത്രം. സിപിഎമ്മിന്റെ പി. രാജീവ് (കളമശ്ശേരി)

കൊല്ലം
സിപിഎമ്മിന്റെ കെ. എന്‍. ബാലഗോപാല്‍(കൊട്ടാരക്കര), സിപിഐയുടെ പ്രതിനിധി ജെ. ചിഞ്ചുറാണി (ചടയമംഗലം) എന്നിവര്‍.

ആലപ്പുഴ
സിപിഎമ്മിന്റെ സജി ചെറിയാന്‍ (ചെങ്ങന്നൂര്‍), സിപിഐയുടെ പി. പ്രസാദ് (ചേര്‍ത്തല)

കോട്ടയം
വി. എന്‍. വാസവന്‍ (ഏറ്റുമാനൂര്‍)

പത്തനം തിട്ട
സിപിഎം പ്രതിനിധി വീണാ ജോര്‍ജ് (ആറന്‍മുള )

മലപ്പുറം
വി. അബ്ദുള്‍ റഹ്‌മാന്‍ (താനൂര്‍)

ഇടുക്കി
കേരളാ കോണ്‍. (എം) പ്രതിനിധി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം
സി പി എമ്മിലെ .വി. ശിവന്‍കുട്ടി (നേമം) , സി പി ഐയുടെ ജി. ആര്‍. അനില്‍ (നെടുമങ്ങാട്), ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ ആന്റണി രാജു (തിരുവനന്തപുരം)എന്നിവരാണ് തിരുവനന്തപുരം ജില്ലയുടെ പ്രാതിനിധ്യം

സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് തൃത്താല മണ്ഡലത്തില്‍ നിന്നുള്ള സിപിഎം പ്രതിനിധി എം. ബി. രാജേഷും, ഡെപ്യൂട്ടി സ്പീക്കറായി അടൂര്‍ മണ്ഡലത്തില്‍ നിന്ന് സിപിഐ. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച ചിറ്റയം ഗോപകുമാറും നിയോഗിക്കപ്പെട്ടു. നിയമസഭാ ചീഫ് വിപ്പായി കേരളാ കോണ്‍. (എം) പ്രതിനിധിയായി കാഞ്ഞിരപ്പള്ളിയില്‍ നിന്നു വിജയിച്ച എന്‍. ജയരാജും തിരഞ്ഞെടുക്കപ്പെട്ടു.

പിണറായി വിജയന്‍ മന്ത്രിസഭ 2.0

സി പി ഐ (എം)

1.പിണറായി വിജയന്‍ (ധര്‍മ്മടം)

 1. എം. വി. ഗോവിന്ദന്‍ (തളിപ്പറമ്പ് )
  3.കെ. രാധാകൃഷ്ണന്‍ (ചേലക്കര)
  4.പി. രാജീവ് (കളമശ്ശേരി)
  5.കെ. എന്‍. ബാലഗോപാല്‍ (കൊട്ടാരക്കര)
  6.സജി ചെറിയാന്‍ (ചെങ്ങന്നൂര്‍)
  7.വി. എന്‍. വാസവന്‍ (ഏറ്റുമാനൂര്‍)
 2. പി. എ. മുഹമ്മദ് റിയാസ് (ബേപ്പൂര്‍)
  9.വി. ശിവന്‍കുട്ടി (നേമം)
 3. ആര്‍. ബിന്ദു (ഇരിങ്ങാലക്കുട)
 4. വീണാ ജോര്‍ജ് (ആറന്‍മുള )
  12.വി. അബ്ദുള്‍ റഹ്‌മാന്‍ (താനൂര്‍)

സി പി ഐ

 1. പി. പ്രസാദ് (ചേര്‍ത്തല)
  14.കെ. രാജന്‍ (ഒല്ലൂര്‍)
  15.ജി. ആര്‍. അനില്‍ (നെടുമങ്ങാട്)
  16.ജെ. ചിഞ്ചുറാണി (ചടയമംഗലം)

കേരളാ കോണ്‍. (എം)

 1. റോഷി അഗസ്റ്റിന്‍ (ഇടുക്കി)

ജനതാദള്‍ (എസ്)

18.കെ. കൃഷ്ണന്‍കുട്ടി (ചിറ്റൂര്‍)

എന്‍ സി പി

 1. എ. കെ. ശശീന്ദ്രന്‍ (ഏലത്തൂര്‍)

ജനാധിപത്യ കേരളാ കോണ്‍ഗ്രസ്

 1. ആന്റണി രാജു (തിരുവനന്തപുരം)

ഇന്ത്യന്‍ നാഷണല്‍ ലീഗ്

 1. അഹമ്മദ് ദേവര്‍കോവില്‍ (കോഴിക്കാട് സൗത്ത് )

സ്പീക്കര്‍
എം. ബി. രാജേഷ് (തൃത്താല) – സിപിഐ(എം)

ഡെപ്യൂട്ടി സ്പീക്കര്‍
ചിറ്റയം ഗോപകുമാര്‍ (അടൂര്‍) – സിപിഐ.

ചീഫ് വിപ്പ്
എന്‍. ജയരാജ് (കാഞ്ഞിരപ്പള്ളി) കേരളാ കോണ്‍. (എം)

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick