ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്രത്തിനൊപ്പം തന്നെ; പൃഥ്വിരാജിന് സുരേഷ്‌ഗോപിയുടെ മാനുഷിക പിന്തുണ

Share on facebook
Share on twitter
Share on linkedin
Share on whatsapp

ലക്ഷദ്വീപ് വിഷയത്തില്‍ സൈബറിടത്തില്‍ വന്‍ വിമര്‍ശനം ഏറ്റുവാങ്ങുന്ന പൃഥ്വിരാജിന് മാനുഷിക പിന്തുണയുമായി സുരേഷ് ഗോപി എം പി യുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ വിവാദ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനാണ് തന്റെ പിന്തുണയെന്നും വ്യക്തമായി അദ്ദേഹം എഴുതുന്നു.

അഭിപ്രായം വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്നിരിക്കെ അതില്‍ സത്യമോ അസത്യമോ ചേര്‍ന്നേക്കാം. പ്രചാരണമോ കുപ്രചാരണമോ ഉണ്ടായേക്കാം. പക്ഷേ അതിനെ വിമര്‍ശിക്കുമ്പോള്‍ അതു മാന്യമായിരിക്കണം എന്ന് സുരേഷ് ഗോപി കുറിക്കുന്നു.

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌ക്കാരങ്ങള്‍ക്കെതിരേ നാട്ടുകാരുടെ പക്ഷം ചേര്‍ന്ന് പൃഥ്വിരാജ് പ്രതികരിച്ചതോടെയാണ് മാസ് ട്രോളിംഗ് ആരംഭിച്ചത്. വ്യക്തിപരമായ വിമര്‍ശനങ്ങള്‍ അതിരു കടന്നതോടെ പലരും ഈ വിമര്‍ശന രീതിയെ അപലപിച്ചു. സൈബറാക്രമണം നേരിടുന്ന പൃഥ്വിരാജിന് പിന്തുണ നല്‍കുന്നതിനോടൊപ്പം വിവാദവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശന്‍, മുത്തശ്ശി, അവരുടെ മുന്‍ഗാമികള്‍, അവരുടെ പിന്‍ഗാമികളായി അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതില്‍ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോള്‍ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം.

ഭാഷയില്‍ ഒരു ദൗര്‍ലഭ്യം എന്ന് പറയാന്‍ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കില്‍ ആ അഭിപ്രായത്തെ ഖണ്ഡിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിര്‍ത്തിക്കൊണ്ട് തന്നെയാകണം വിമര്‍ശനങ്ങള്‍.
വിമര്‍ശനങ്ങളുടെ ആഴം നിങ്ങള്‍ എത്ര വേണമെങ്കിലും വര്‍ധിപ്പിച്ചോളൂ.

ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാര്‍ഢ്യമല്ല. ഇത് തീര്‍ച്ചയായിട്ടും ഇന്ത്യന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യമാണ്. അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനുള്ള ഐക്യദാര്‍ഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകള്‍ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോള്‍ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനെന്ന നിലയില്‍ ഞാന്‍ അപേക്ഷിക്കുന്നു!

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick