ഭൂരിഭാഗവും പ്രതിപക്ഷ എംഎല്‍എമാരുമായി തമിഴ്‌നാട്ടില്‍ സ്റ്റാലിൻ്റെ നേതൃത്വത്തിൽ 14അംഗ കൊറോണ ഉപദേശക കമ്മിറ്റി

Share on facebook
Share on twitter
Share on linkedin
Share on whatsapp

തമിഴ്‌നാട്ടില്‍ കൊറോണ ഉപദേശക കമ്മിറ്റി രൂപീകരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. 14അംഗ കമ്മിറ്റിയില്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ എംഎല്‍എമാരാണ് ഭൂരിഭാഗവും. ഒമ്പതു പേർ.

കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പാസാക്കിയ പ്രമേയത്തിന് തുടര്‍ച്ചയായാണ് കമ്മിറ്റി രൂപീകരണം. മുന്‍ ആരോഗ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ സി. വിജയഭാസ്‌കര്‍, ജി.കെ മണി (പി.എം.കെ), നഗര്‍ നാഗേന്ദ്രന്‍ (ബി.ജെ.പി), സുസന്‍ തിരുമലൈകുമാര്‍ (എം.ഡി.എം.കെ), എസ്.എസ് ബാലാജി (വി.സി.കെ), ഡോ. ജവഹറുള്ള (എം.എം.കെ), ആര്‍ ഈശ്വരന്‍ (കെ.എം.ഡി.കെ), ടി. വേല്‍മുരുഗന്‍ (ടി.വി.കെ), പൂവൈ ജഗന്‍ മൂര്‍ത്തി (പി.ബി) എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.

എം.കെ സ്റ്റാലിന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ഡോ. ഏഴിലന്‍ (ഡി.എം.കെ), മണിരത്‌നം (കോണ്‍ഗ്രസ്), നാഗൈ മലി (സി.പി.ഐ.എം), ടി. രാമചന്ദ്രന്‍ (സി.പി.ഐ) എന്നിവരാണ് മറ്റ് അംഗങ്ങള്‍. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ദിവസവും കമ്മിറ്റി വിലയിരുത്തും.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick