ഉറക്കം നടിക്കുന്ന ഒരാളെ വിളിച്ചുണര്‍ത്താനാകില്ല; കോവിഡ് പ്രതിസന്ധിയിൽ നരേന്ദ്ര മോദിക്കും അമിത്​ ഷായ്ക്കുമെതിരെ​ ശശി തരൂര്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

കോവിഡ്​ വിഷയം ആലോചിക്കാന്‍ പാര്‍​ലമെന്‍റ്​ സമിതി യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തണമെന്ന്​ നിരന്തരം ആവശ്യമുയര്‍ന്നിട്ടും ചെവികൊടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത്​ ഷായെയും​ പരിഹസിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ ശശി തരൂര്‍ എം.പി. തൃണമൂല്‍ കോണ്‍ഗ്രസ്​ മൂന്നു തവണയാണ്​ വിഷയത്തില്‍ ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ട്​ പാര്‍​ലമെന്‍റ്​ സ്​പീക്കര്‍ ഓം ബിര്‍ളക്ക്​ കത്തയച്ചിരുന്നത്​. മേയ്​ ഏഴിന്​ ഓം ബിര്‍ളക്കു പുറമെ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനും കത്തയച്ചു.

”കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിനം മൂന്നു ലക്ഷത്തിനു മുകളിലാണ്​ കോവിഡ്​ ബാധ. നിലവിലെ സാഹചര്യത്തില്‍ പാര്‍ലമെന്‍ററി സമിതി യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തണമെന്ന്​ ആവശ്യപ്പെടുന്നു”- എന്നായിരുന്നു തൃണമൂല്‍ നേതാവ്​ ഡെറക്​ ഒ ബ്രിയന്‍റെ കത്ത്​.അതിനും മറുപടി ലഭിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം ഒ ബ്രിയന്‍ സമൂഹ മാധ്യമത്തില്‍ എത്തി. മൂന്നു തവണ ആവശ്യപ്പെട്ടിട്ടും അത്​ അനുവദിക്കാതിരിക്കുമ്പോള്‍ വിഷയത്തില്‍ സര്‍ക്കാറിനെ ഉത്തരവാദിയാക്കാന്‍ പ്രതിപക്ഷത്തിന്​ സാധിക്കില്ലെന്ന്​ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ട്വീറ്റ്​​ അഭിസംബോധന ചെയ്​തിരിക്കുന്നത്​ നരേന്ദ്ര, അമിത്​ എന്നിങ്ങനെ പേരുനല്‍കിയാണ്​. ഇതാണ്​ വിലാസമെന്നും എന്തുകൊണ്ടാകും ഇങ്ങനെ നല്‍കേണ്ടിവന്നതെന്ന്​ ഊഹിച്ചൂടെയെന്നും ചോദിക്കുന്നു.തൃണമൂല്‍ പാര്‍ലമെന്‍റംഗത്തിന്‍റെ ട്വീറ്റിന്​ പിന്തുണയുമായി നിരവധി പേരാണ്​ എത്തിയത്​. കോണ്‍ഗ്രസും ഇ​േത ആവശ്യം പലതവണ ഉന്നയിച്ചതാണെന്ന്​ പാര്‍ട്ടി നേതാവ്​ ജയ്​റാം രമേശ്​ പറഞ്ഞു. പിന്നാലെയാണ്​ ‘ഒരു പഴഞ്ചൊല്ലുണ്ട്​, ഉറക്കം നടിക്കുന്ന ഒരാളെ വിളിച്ചുണര്‍ത്താനാകില്ലെന്ന്​’ എന്ന്​ തരൂര്‍ പ്രതികരിച്ചത്​.

നിയമങ്ങള്‍ ഔദ്യോഗികമായി മാറ്റാതെ യോഗങ്ങള്‍ ചേരാനാകില്ലെന്ന്​ ബിര്‍ള പറയുന്നതായി കോണ്‍ഗ്രസ്​ നേതാവ്​ പരിഹസിക്കുന്നു. ”പാര്‍ലമെന്‍ററി ഉത്തരവാദിത്വം നമ്മുടെ ജനാധിപത്യത്തിലെ ഭരണഘടന സംവിധാനത്തിന്‍റെ ഹൃദയമാണ്​. അത്​ നിര്‍വഹിക്കാനാകാതെ വരുന്നത്​ അപകടകരമാണ്​. ആ ഉത്തരവാദിത്വം യോഗമില്ലാത്തതിനാല്‍ തത്​കാലം ഇമെയ്​ലായി ഞാന്‍ നിര്‍വഹിക്കുകയാണ്​”- ശശി തരൂര്‍ പറയുന്നു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick