ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റടുടെ നിയമപരിഷ്കാരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സേവ് ലക്ഷദ്വീപ് ഹാഷ്ടാഗ് ക്യാമ്പയിന്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

പലസ്തീന്‍ – ഇസ്രയേല്‍ സംഘര്‍ഷം പൊട്ടിപുറപ്പെട്ടപ്പോള്‍ #savegaza എന്ന ക്യാമ്പെയിന്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. സമാനമായ ക്യാമ്ബെയിനുമായി സോഷ്യല്‍ മീഡിയ വീണ്ടും. #savelakshadweep എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റടുടെ നിയമപരിഷ്കാരങ്ങള്‍ക്കെതിരെയാണ് സോഷ്യല്‍ മീഡിയകളില്‍ സേവ് ലക്ഷദ്വീപ് ക്യാമ്ബെയിന്‍ തരംഗമാകുന്നത്.

സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗ് ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് നടന്‍ ആന്റണി വര്‍ഗീസ് തന്റെ പിന്തുണ ലക്ഷദ്വീപിനാണെന്ന് പ്രഖ്യാപിച്ചത്. നേരത്തേ, സംവിധായകന്‍ സലാം ബാപ്പു, നടന്‍ പൃഥ്വിരാജ്, ഫുട്ബോള്‍ താരം സി കെ വിനീത് തുടങ്ങിയവരും ലക്ഷദ്വീപിനൊപ്പം നിലകൊള്ളുകയാണെന്ന് അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗും തരംഗമാകുന്നത്.

കോവിഡ് വ്യാപനം തടയാനായി നടപ്പാക്കിയിരുന്നു നിയന്ത്രണങ്ങള്‍ നീക്കിയത് ലക്ഷദ്വീപിലും കൊറോണ വൈറസ് പടരാന്‍ കാരണമായി. സ്കൂള്‍ ക്യാന്റീനുകളില്‍ നിന്നും മാംസഭക്ഷണം നല്‍കുന്നതും പ്രഫുല്‍ പട്ടേല്‍ വിലക്കി. വളരെ കുറച്ചു വാഹനങ്ങളുള്ള ദ്വീപില്‍ റോഡുകള്‍ വലുതാക്കാനുള്ള ശ്രമങ്ങളെയും വിനീത് വിമര്‍ശിച്ചു. കാലിയായ ജയിലുകളുള്ളതും കുറ്റകൃത്യങ്ങള്‍ കുറവായ ദ്വീപില്‍ ഗുണ്ടാ ആക്‌ട് പ്രാവര്‍ത്തികമാക്കിയതെന്തിനാണെന്നും വിനീത് ചോദിച്ചു

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick