നാറ്റോ സഖ്യ കക്ഷികളുടെ ഭീഷണി; റഷ്യൻ സൈന്യം ഈ വർഷം 20 പുതിയ യൂണിറ്റുകളെ കൂടി ഉള്‍പ്പെടുത്തി ശേഷി വര്‍ദ്ധിപ്പിക്കും

Share on facebook
Share on twitter
Share on linkedin
Share on whatsapp

റഷ്യൻ സൈന്യം ഈ വർഷം 20 പുതിയ യൂണിറ്റുകളെ കൂടി രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ, വർദ്ധിച്ചു വരുന്ന നാറ്റോ സഖ്യ കക്ഷികളുടെ ഭീഷണിയെ നേരിടാൻ കൂട്ടും എന്ന് പ്രതിരോധ മന്ത്രി പറഞ്ഞു തിങ്കളാഴ്ച. യു.എസ് ബോംബറുകളും റഷ്യൻ അതിർത്തിയിൽ അടുത്ത് കൂടി പറക്കുന്നു, നാറ്റോ സഖ്യത്തിന്റെ യുദ്ധ കപ്പലുകൾ കൂടെ ക്കൂടെ പ്രധാന പരിശീലന പ്രകടനങ്ങൾ നടത്തുന്നു. ഇതെല്ലാം ഭീഷണി ഉണ്ടാക്കുന്നു എന്ന് പറഞ്ഞു.

അത്തരം പ്രവർത്തികൾ അന്തർദേശീയ സുരക്ഷാ വ്യവസ്ഥകളെ ഇല്ലാതാക്കുന്നു. തന്മൂലം നമ്മുടെ തന്നെ സുരക്ഷയ്ക്ക് ആവശ്യമായവ പകരമായി ചെയ്യാൻ നിർബന്ധിതരാകുന്നു. അതിന്റെ ഭാഗമായാണ് 20 പുതിയ യൂണിറ്റുകളെ കൂടി ചേർക്കുന്നത് ഈ വർഷം തന്നെ എന്ന് പ്രതിരോധമന്ത്രി പറഞ്ഞു.

പടിഞ്ഞാറൻ റഷ്യയിൽ 2000 പുതിയ ആയുധങ്ങൾ കൂടി ഉൽഘാടനം ചെയ്യപ്പെട്ടു ഈ വർഷം. നാറ്റോ സെക്രട്ടറി ജനറൽ, തിങ്കളാഴ്ച പറഞ്ഞത്, റഷ്യ കഴിഞ്ഞ വർഷങ്ങളിൽ അയൽ രാജ്യങ്ങളായ ജോർജിയയ്ക്കും, യുക്രെയിനും എതിരെ ഉപയോഗിക്കാൻ ആധുനിക ആയുധ ശേഖരത്തിലും, പരമ്പരാഗത ആയുധ രീതി വിട്ട്, ന്യൂക്ലിയർ ആയുധങ്ങളിലും വൻ നിക്ഷേപങ്ങൾ നടത്തി. അത് കൊണ്ടാണ് നാറ്റോയും സൈന്യത്തെ തയ്യാറെടുപ്പിന് സജീകരിച്ചത് കഴിഞ്ഞ വർഷങ്ങളിൽ എന്ന് നാറ്റോ സഖ്യകക്ഷികളുടെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ സെക്രട്ടറി പറഞ്ഞു

.ഇപ്പോൾ നാറ്റോ സഖ്യകക്ഷികളുടെ വൻ സൈനിക സാന്നിധ്യം, യുദ്ധ കപ്പലുകൾ, ഡസൻ കണക്കിന് യുദ്ധ വിമാനങ്ങൾ എന്നിവ അറ്റ്‌ലാന്റിക് മുഴുവനും, യൂറോപ്പിലും, സ്ലാക്ക് സീ ഭാഗത്തും നിലവിലുണ്ട്. ഈ യുദ്ധ പരിശീലനങ്ങൾ ഒന്നും റഷ്യക്ക് എതിരെ ഉന്നം വച്ചുള്ളതല്ല എന്ന് നാറ്റോ കേന്ദ്രങ്ങൾ പറയുന്നു. 30 രാജ്യങ്ങളുടെ, സഖ്യകക്ഷികളുടെ, കൂട്ടായ സൈനിക പ്രവർത്തനവും, പരിശീലനങ്ങളും അംഗരാജ്യങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രം ലക്ഷ്യം വയ്ക്കുന്നു എന്ന് നാറ്റോ കേന്ദ്രം പറഞ്ഞു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick