നിസ്സാര ആവശ്യങ്ങൾക്കായി പാസ് തേടി എത്തുന്നത് ധാരാളം ആളുകൾ; ; ഇന്നുമുതൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും

Share on facebook
Share on twitter
Share on linkedin
Share on whatsapp

കോവിഡ് രണ്ടാം തരം​ഗം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൗൺ ഇന്ന് മൂന്നാം ദിവസത്തിലേക്ക്. കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ജനങ്ങൾ പുലർത്തിയ ജാ​ഗ്രത ഇക്കുറിയില്ലെന്നാണ് പല സംഭവങ്ങളും തെളിയിക്കുന്നത്. നിസ്സാര കാര്യങ്ങൾക്കായാണ് ജനങ്ങൾ യാത്രാ പാസിനായി സമീപിക്കുന്നത് എന്ന് പൊലീസും വെളിപ്പെടുത്തുന്നു. ഇതോടെ ഇന്ന് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനാണ് അധികൃതരുടെ നിർദ്ദേശം.

സംസ്ഥാനത്തെ റോഡുകൾ ഇന്നലെ ഏറെക്കുറെ വിജനമായിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3065 പേർക്കെതിരെയാണ് കേസെടുത്തത്. വിവിധ യാത്രാ ആവശ്യങ്ങൾക്കായി ഇ-പാസിന് ഇതുവരെ 1,75,125 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ എൺപത്തി ഒന്നായിരത്തിലേറെ അപേക്ഷകളും നിരസിച്ചിരുന്നു. നിസാര ആവശ്യങ്ങൾക്കാണ് ഭൂരിഭാഗം പേരും യാത്രാനുമതി തേടുന്നതെന്ന് പൊലീസ് അറിയിച്ചു.

പ്രവർത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് തീരുമാനം. അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മതിയാകും. വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്കായി തൊഴിലുടമയ്ക്ക് ഇ പാസിന് അപേക്ഷിക്കാം.

കോവിഡ് രണ്ടാം തരം​ഗം പ്രതീക്ഷിച്ചതിലും ഭീകരമെന്ന തിരിച്ചറിവിലാണ് അധികൃതർ. ഒന്നാം തരം​ഗത്തെ അതിജീവിക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നെങ്കിലും രണ്ടാം തരം​ഗത്തിലെ അതിതീവ്ര വ്യാപനവും മരണ നിരക്ക് ഉയരുന്നതും അധികൃതരെ ആശങ്കയിലാഴ്ത്തുന്നു. ഒന്നാം തരം​ഗത്തിൽ റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളിൽ അധികവും മറ്റ് അസുഖങ്ങൾ ഉള്ളവരും പ്രായം ചെന്നവരുമായിരുന്നെങ്കിൽ ഇപ്പോൾ ചെറുപ്പക്കാരും ​ഗുരുതര രോ​ഗങ്ങൾ ഇല്ലാത്തവരും മരിക്കന്നതും വെല്ലുവിളി ആകുകയാണ്. കോവിഡ് മുക്തരായ ശേഷവും ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളാണ് കാത്തിരിക്കുന്നത് എന്നതും ​ഗൗരവത്തോടെയാണ് ഭരണകൂടവും ആരോ​ഗ്യപ്രവർത്തകരും നോക്കിക്കാണുന്നത്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick