കെ കെ ശൈലജയെ പുതിയ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയ നടപടിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

Share on facebook
Share on twitter
Share on linkedin
Share on whatsapp

കെ കെ ശൈലജയെ പുതിയ മന്ത്രിസഭയില്‍ ഒഴിവാക്കിയ സിപിഎം നടപടിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ‘ബ്രിങ് ബാക് ശൈലജ ടീച്ചര്‍’ എന്ന പേരിലാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. നിരവധിപേരാണ് ശൈലജയ്ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതിന് എതിരെ രംഗത്തുവന്നിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മട്ടന്നൂരില്‍ നിന്ന് ജയിച്ചെത്തിയ ശൈലജയെ ഒഴിവാക്കിയത് ശരിയല്ലെന്നാണ് വിമര്‍ശനം. ഇടതുപക്ഷത്തിന്റെ വിജയം കെ കെ ശൈലജയുടെ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളുടെകൂടി ഫലമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മന്ത്രിസഭയില്‍ പിണറായി വിജയനൊപ്പം ഉണ്ടാകുമെന്ന് കരുതിയിരുന്ന ശൈലജയുടെ പുറത്തുപോക്ക് പൊതുസമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയെന്ന് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. പുതുമുഖങ്ങള്‍ക്ക് അവരസം നല്‍കാനാണ് ശൈലജയെ ഒഴിവാക്കിയത് എന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick