ഈ ഉത്തരവാദിത്വമുള്ള ഭരണം ഒരു പാട് പേര്‍ക്ക് പ്രചോദനമാകട്ടെ; മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസയുമായി പ്രകാശ് രാജ്

Share on facebook
Share on twitter
Share on linkedin
Share on whatsapp

കോവിഡിനെതിരായ പ്രതിരോധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ളത് ഉത്തരവാദിത്വമുള്ള ഭരണമാണെന്നും ഒരു പാട് പേര്‍ക്ക് പ്രചോദനമാകട്ടെയെന്നുമാണ് പ്രകാശ് രാജിന്റെ പ്രതികരണം.

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആഹാരം എത്തിക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആഹാരം വീട്ടിലെത്തിച്ച് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പ്രതികരണം.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick