ജനം വിശ്വസിക്കാത്ത പ്രസ്താവനകളാണ് കെ.സുരേന്ദ്രനും വി. മുരളീധരനും നടത്തിയത്; രൂക്ഷ വിമർശനവുമായി പി.പി മുകുന്ദൻ

Share on facebook
Share on twitter
Share on linkedin
Share on whatsapp

ബി.ജെ.പി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ പി.പി മുകുന്ദൻ. ജനം വിശ്വസിക്കാത്ത പ്രസ്താവനകളാണ് കെ.സുരേന്ദ്രനും വി. മുരളീധരനും നടത്തിയ്. അസമയത്ത് അശ്രദ്ധയോടെ നടത്തിയ പ്രസ്താവനകളാണ് മുരളീധരൻ നടത്തിയതെന്നും മുകുന്ദൻ ചൂണ്ടിക്കാട്ടി.

കെ.സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് ശരിയായില്ല. സുരേന്ദ്രന്റെ ഹെലികോപ്ടർ രാഷ്ട്രീയവും വിനയായി. ഇത് കേരളത്തിലെ അന്തരീഷത്തിന് പറ്റിയ രീതി അല്ല. സുരേന്ദ്രനെ നിയന്ത്രിക്കാൻ ആളില്ലാതെ പോയി. ബി.ജെ.പി യുടെ രാഷ്ട്രീയം അറിയാത്ത അബ്ദുല്ലകുട്ടിയെ പോലുള്ളവർക്ക് മുന്തിയ സ്ഥാനം നൽകിയത് ശരിയായില്ല. കനത്ത പരാജയത്തിന് അണികളോട് നേതൃത്വം മറുപടി പറയണം.

കേരളത്തിൽ പാർട്ടി 15 വർഷം പിറകിലേക്ക് പോയി. സംസ്ഥാന നേതൃത്വത്തിൽ പുനക്രമീകരണം ആവശ്യമാണ്. സി.പി.എമ്മിന് മികച്ച സംഘടനാ സംവിധാനം ഉണ്ടായത് പിണറായിക്ക് ഗുണം ചെയ്തു. പിണറായി ആത്മാർത്ഥത ഉള്ള നേതാവാണ്. ബി.ഡി.ജെ.എസ്സിനെ കൊണ്ട് മുന്നണിക്ക് ഒരു ഗുണവും ഉണ്ടായില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ തിരിച്ചടിയായിയെന്നും മുകുന്ദൻ പറഞ്ഞു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick