ഇടതുമുന്നണിയുടെ വിജയദിനം ആഘോഷിച്ച് കേരളജനത; വീടുകളിൽ ദീപങ്ങളും മൺചിരാതുകളും തെളിഞ്ഞു

Share on facebook
Share on twitter
Share on linkedin
Share on whatsapp

എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കിയ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചരിത്ര വിജയം വീടുകളിൽ ആഘോഷിച്ച് കേരള ജനത. കോവിഡ് വ്യാപനം കണക്കിലെടുത്ത് എൽഡിഎഫ് പ്രവർത്തകരും മുന്നണിയിലെ വിവിധ പാർട്ടി ബഹുജന സംഘടന പ്രവർത്തകരും കുടുംബാംഗങ്ങൾക്കൊപ്പം വീടുകളിൽ ദീപങ്ങളും പൂത്തിരിയും മൺചിരാതുകളും തെളിയിച്ചും മധുരം പങ്കുവച്ചും വിജയദിനം ആഘോഷിച്ചു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾ നടത്തുവാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്നലെ ‘വിജയ ദിനം’ ആയി ആചരിക്കുവാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിച്ചത്. വിജയദിനാഘോഷങ്ങൾ സംസ്ഥാനത്തുടനീളം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് നടന്നത്.

സിപിഐ സംസ്ഥാന ആസ്ഥാനമായ എം എൻ സ്മാരകത്തിൽ പാർട്ടി കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ദീപം തെളിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കുടുംബാംഗങ്ങൾക്കൊപ്പം ദീപംതെളിയിച്ചു. സിപിഐ(എം) ആസ്ഥാനമായ എകെജി സെന്ററിൽ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയും സമീപത്തെ ഫ്ലാറ്റിനു മുന്നിൽ കോടിയേരി ബാലകൃഷ്ണനും ദീപം തെളിയിച്ച് ആഘോഷത്തിൽ പങ്കുചേർന്നു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick