നല്ല ഭരണാധികാരിയിൽ നിന്നും പ്രതീക്ഷിക്കുന്നത് യഥാസമയം നൽകിയ നേതാവിന് ജനങ്ങൾ തുടർഭരണം നൽകി: ശ്രീകുമാരൻ തമ്പി

Share on facebook
Share on twitter
Share on linkedin
Share on whatsapp

ഭരണത്തുടർച്ചയുറപ്പിച്ച എൽ.ഡി.എഫ് വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ശ്രീകുമാരൻ തമ്പി. ഏതു സാധാരണക്കാരനും ഒരു നല്ല ഭരണാധികാരിയിൽ നിന്നു പ്രതീക്ഷിക്കുന്നത് യഥാസമയം നൽകിയ നേതാവിന് ലഭിച്ച തുടർഭരണമാണ് ഇതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഭക്ഷണം, കിടപ്പാടം, ആരോഗ്യസംരക്ഷണം, കുട്ടികൾക്ക് വൃത്തിയും വെടിപ്പുമുള്ള സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കാനുള്ള അവസരവും മറ്റു പഠനസൗകര്യങ്ങളും, എല്ലാ ജനങ്ങളെയും ഒരുപോലെ ബാധിക്കുന്ന മഹാമാരികളിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും അവരെ രക്ഷിക്കാനുള്ള നേതൃത്വപാടവം എന്നിവയാണ് ഏതു സാധാരണക്കാരനും ഒരു നല്ല ഭരണാധികാരിയിൽ നിന്നും പ്രതീക്ഷിക്കുന്നത്.

ഇതെല്ലാം യഥാസമയം നൽകിയ നേതാവിന് ജനങ്ങൾ തുടർഭരണം നൽകി. കേരളരാഷ്ട്രീയത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച ആദരണീയനായ സഖാവ് പിണറായി വിജയന് ഹൃദയാഭിവാദ്യങ്ങൾ’, ശ്രീകുമാരൻ തമ്പി എഴുതി.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick