എന്‍എസ്എസ് പ്രവര്‍ത്തിച്ചത് ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ സാമുദായിക ചേരുവയായി: എ. വിജയരാഘവൻ

Share on facebook
Share on twitter
Share on linkedin
Share on whatsapp

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജരാഘവന്‍. ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ സാമുദായിക ചേരുവയായിട്ടാണ് എന്‍എസ്എസ് പ്രവര്‍ത്തിച്ചതെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി.

എന്നിട്ടും ഇടതിനെതിരായ ശ്രമങ്ങളെ എല്‍ഡിഎഫിന് ജനപിന്തുണയോടെ പരാജയപ്പെടുത്താന്‍ സാധിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു വിജയരാഘവന്റെ പരാമര്‍ശങ്ങള്‍. തുടര്‍ഭരണത്തിന് തടയിടാനായി തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ കോണ്‍ഗ്രസ്, ലീഗ്, ജമാഅത്തെ ഇസ്ലാമി സഖ്യം വിപുലീകരിച്ച് ബിജെപിയുമായി ചേര്‍ന്ന് വോട്ടുകച്ചവടത്തിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രമം നടന്നെന്നാണ് വിജയരാഘവന്‍ ആരോപിക്കുന്നത്.

ഈ ശ്രമത്തിന്റെ ഭാഗമായി ധാരാളം കള്ളപ്പണം കുഴല്‍പ്പണമായി കേരളത്തിലേക്ക് ഒഴുകി. ഇത്തരത്തില്‍ ജനവിധി അട്ടിമറിക്കാന്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബിജെപി ശ്രമിച്ചു. ഈ ഗൂഢാലോചനയ്ക്ക് എന്‍എസ്എസ് കൂട്ടുനിന്നെന്നും വിജയരാഘവന്‍ ആഞ്ഞടിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശരണം വിൡത് രാഷ്ട്രീയ ലാഭത്തിനായിരുന്നെന്നും ലേഖനത്തിലൂടെ വിജയരാഘവന്‍ ആരോപിക്കുന്നു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick