വെറുപ്പിക്കല്‍സ്; ശൈലജ ടീച്ചറെ മന്ത്രിയാക്കില്ലെന്ന വാര്‍ത്തകളെ പരിഹസിച്ച് എന്‍.എസ് മാധവന്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.

പിണറായി ഒഴികെ മന്ത്രി സഭയില്‍ മറ്റെല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നും അങ്ങനെയെങ്കില്‍ ശൈലജ ടീച്ചര്‍ മന്ത്രിസഭയിലുണ്ടാകുമോ, ആരോഗ്യമന്ത്രിയായി തന്നെ കെ.കെ ശൈലജ തുടരുമോ തുടങ്ങിയ ചര്‍ച്ചകള്‍ മാധ്യമങ്ങളിലൂടെ പുരോഗമിക്കുന്നതിനിടെയാണ് എന്‍.എസ് മാധന്റെ വിമര്‍ശനം.

”Shailaja teacher will be dropped. Latest Rumohr mongering by Malayalam media. ഇവന്മാര്‍ക്ക് വേറെ പണിയൊന്നുമില്ലെ? വെറുപ്പിക്കല്‍സ്,” എന്നാണ് എന്‍.എസ് മാധവന്‍ പറഞ്ഞത്.

സത്യപ്രതിജ്ഞാ ചടങ്ങ് ഇരുപതിന് തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിമാര്‍ ആരായിരിക്കുമെന്ന് പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചെങ്കിലും എല്ലാം വഴിയെ അറിയിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick