ഫേസ്ബുക്കിൽ വ്യാജമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന നെറ്റ്‌വർക്കുകൾ; പ്രധാന ഉറവിടങ്ങൾ റഷ്യയും ഇറാനും

Share on facebook
Share on twitter
Share on linkedin
Share on whatsapp

ഫേസ്ബുക്കിൽ വ്യാജമായ പ്രവർത്തനങ്ങളും തെറ്റായ വിവരങ്ങളും മറ്റും ഏകോപിപ്പിച്ച് പ്രചരിപ്പിക്കുന്ന ആദ്യ രണ്ട് പ്രധാന ഉറവിടങ്ങളാണ് റഷ്യയും ഇറാനും എന്ന് കമ്പനി പുറത്തുവിട്ട പുതിയ ഔദ്യോഗിക റിപ്പോർട്ട് വിലയിരുത്തുന്നു.

വ്യാജ അക്കൗണ്ടുകൾ തകർക്കാനും പ്രവർത്തനങ്ങളെ സ്വാധീനിക്കാനുമുള്ള സോഷ്യൽ മീഡിയ കമ്പനികളുടെ ശ്രമങ്ങൾക്ക് മറുപടിയായി വിദേശ, ആഭ്യന്തര രഹസ്യ സ്വാധീനമുള്ള ഓപ്പറേറ്റർമാർ അവരുടെ തന്ത്രങ്ങൾ എങ്ങനെ ഒക്കെ മാറ്റിമറിച്ചുവെന്നും കൂടുതൽ സങ്കീർണ്ണമായി അവർ വളർന്നുവെന്നും ബുധനാഴ്ച്ച പ്രസിദ്ധീകരിച്ച ഫേസ്ബുക്കിന്റെ റിപ്പോർട്ട് വഴി വ്യക്തമാക്കുന്നു.

വ്യാജമായ പ്രവർത്തനങ്ങളൾ ഏകോപിപ്പിക്കുന്ന 150 ലധികം നെറ്റ്‌വർക്കുകൾ 2017 മുതൽ ഫേസ്ബുക്ക് നീക്കം ചെയ്തു വരുന്നതായും ഇവയിൽ 27 നെറ്റ്‌വർക്കുകൾ റഷ്യയുമായും 23 എണ്ണം ഇറാനുമായും ബന്ധപ്പെട്ടതാണ്. അമേരിക്കയിൽ നിന്ന് 9 എണ്ണത്തിന്റെ ഉറവിടമുണ്ട്. വിദേശ സ്വാധീന പ്രചരണങ്ങളുടെ പ്രധാന ലക്ഷ്യമായി അമേരിക്ക തുടരുമ്പോൾ ഉക്രൈൻ വിദൂരമെന്നാലും രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു സവിശേഷത.

റഷ്യൻ അല്ലെങ്കിൽ ഇറാനിയൻ ശൃംഖലകളെപ്പോലെ തന്നെ കോർഡിനേറ്റഡ് ഇൻ‌നോട്ടിക് ബിഹേവിയർ (സി‌ഐ‌ബി) ഉപയോഗിച്ച് യുഎസിനെ ലക്ഷ്യമിടുന്ന നിരവധി അമേരിക്കൻ നെറ്റ്‌വർക്കുകൾ ഫെയ്‌സ്ബുക്ക് നീക്കം ചെയ്തതായി കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick