ഭരണ പരാജയം മറച്ചുവെയ്ക്കാന്‍ നെതന്യാഹു നടത്തുന്ന ആക്രമണം; പാലസ്തീന് ഐക്യദാര്‍ഢ്യവുമായി സിപിഎം

Share on facebook
Share on twitter
Share on linkedin
Share on whatsapp

ഇസ്രായേല്‍ പാലസ്തീനികള്‍ക്കെതിരായി നടത്തുന്ന ആക്രമണത്തെ അപലപിച്ച് സിപിഎം. ഭരണ പരാജയം മറച്ചുവെയ്ക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു നടത്തുന്ന ആക്രമണമാണിത്. പാലസ്തീന്‍ ജനതയ്ക്ക് പിന്തുണ അറിയിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും സിപിഎം പിബി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

“ഗസയിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നിരവധി പാലസ്തീനികള്‍ കൊല്ലപ്പെട്ടു. കിഴക്കൻ ജറുസലേമില്‍ സമ്പൂർണ അധിനിവേശത്തിനാണ് ഇസ്രായേല്‍ ശ്രമം. ഈ പ്രദേശത്തെ ഫലസ്തീനികളെ ആട്ടിയോടിക്കാനാണ് നീക്കം. മുസ്‍ലിംകളുടെ വിശുദ്ധ ദേവാലയമായ അൽ-അഖ്സാ പള്ളിയില്‍ കയറി വിശ്വാസികളെ ആക്രമിച്ചു. ഇസ്രായേലില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതില്‍ നിരന്തരം പരാജയപ്പെട്ട നെതന്യാഹു, പരാജയം മറച്ചുവെയ്ക്കാന്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ആക്രമണം നടത്തുകയാണ്.

പാലസ്തീനികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നതില്‍ പോലും വിവേചനം കാണിച്ചു. ഇത് പ്രതിഫലിപ്പിക്കുന്നത് ഇസ്രായേല്‍ പിന്തുടരുന്ന വര്‍ണ വിവേചന നയങ്ങളെയാണ്. ഇസ്രായേലിന്‍റെ ഇത്തരം പ്രവൃത്തികള്‍ കടുത്ത മനുഷ്യവകാശ ലംഘനമാണ്. ഇത് ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയങ്ങള്‍ക്കെതിരാണ്. അതിനാല്‍ സിപിഎം ഇസ്രായേല്‍ നടപടികളെ അപലപിക്കുകയും പാലസ്തീന്‍ ജനതയെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു”- എന്നാണ് സിപിഎം കുറിപ്പില്‍ വ്യക്തമാക്കിയത്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick