ക്യാന്‍സര്‍ രോഗത്തിനോട് പൊരുതിയ നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

Share on facebook
Share on twitter
Share on linkedin
Share on whatsapp

കാന്‍സര്‍ ബാധിതനായിരുന്ന നന്ദു മഹാദേവ അന്തരിച്ചു. 27 വയസ്സായിരുന്നു. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്‍ററില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു മരണം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. ക്യാന്‍സര്‍ ബാധിതനായെങ്കിലും രോഗത്തോടുള്ള നന്ദുവിന്‍റെ പോരാട്ടമാണ് അവനെ എല്ലാവര്‍ക്കും പരിചിതനാക്കിയത്.

സോഷ്യല്‍ മീഡിയയിലൂടെ സമാന അനുഭവത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് വലിയ ധൈര്യമാണ് നന്ദു നല്‍കിയിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം അടുത്ത ദിവസം മുമ്പുവരെ നന്ദു ടൂര്‍ പോയിരുന്നു. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. ജീവിതത്തിന്‍റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനം നല്‍കിയിരുന്ന വ്യക്തിയായിരുന്നു മനു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick