സ്വന്തം കാലിലെ മന്ത് മറച്ചുപിടിക്കാൻ മന്തില്ലാവരെ കുറ്റപ്പെടുത്തുന്ന സുധാകരന്റെ നിലപാട് പരിഹാസ്യം: എംവി ജയരാജന്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്ന് ഒരു പാഠവും കോൺഗ്രസ് പഠിച്ചില്ലെന്നതിന്റെ തെളിവാണ് ഡി.വൈ.എഫ്.ഐക്കും, സന്നദ്ധ സംഘടനയായ ഐ.ആർ.പി.സിക്കും എതിരായ കെ.സുധാകരൻ എം.പിയുടെ പഴിപറിച്ചിലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മമ്പറം ദിവാകരൻ പരസ്യമായി ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് സുധാകരന്റെ ശ്രമം.

ദിവാകരൻ ഉന്നയിച്ച കാര്യങ്ങൾക്ക് കോൺഗ്രസ് അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തുന്ന മറുപടി സുധാകരനിൽ നിന്നുണ്ടായിട്ടില്ല. ഡി.സി.സി ഓഫിസ് പണിയുന്നതിനും ചിറക്കൽ രാജാസ് സ്‌കൂൾ വിലകൊടുത്ത് വാങ്ങുന്നതിനും പ്രവാസികളിൽ നിന്നടക്കം പിരിച്ചെടുത്ത കോടികൾ എവിടെയെന്നാണ് ദിവാകരന്റെ ചോദ്യം.ഡി.സി.സി ഓഫിസ് പണി പൂർത്തയാക്കുകയോ, സ്‌കൂൾ വാങ്ങുകയോ ചെയ്തിട്ടില്ല. ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗമായ ഒട്ടോറിക്ഷ തൊഴിലാളി പുഷ്പരാജിന്റെ കാല് തല്ലിയൊടിക്കാനും ഒട്ടോ കത്തിക്കാനും നേതൃത്വം നൽകിയത് സുധാകരനാണെന്നും ദിവാകരൻ പറഞ്ഞിട്ടുണ്ട്.

ഇതിനൊന്നും മറുപടി നൽകാൻ സുധാകരന് കഴിഞ്ഞിട്ടില്ല. സ്വന്തം കാലിലെ മന്ത് മറച്ചുപിടിക്കാൻ മന്തില്ലാവരെ കുറ്റപ്പെടുത്തുന്ന സുധാകരന്റെ നിലപാട് പരിഹാസ്യമാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഒരു കോവിഡ് രോഗിയെ രക്ഷപ്പെടുത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അശ്വിനും രേഖയും മലയാളികൾക്ക് ആവേശമാണ്. ഇതൊന്നും യൂത്ത് കോൺഗ്രസിന് സ്വപ്നം കാണാൻ കഴിയുന്നതല്ല.

ഇരിക്കൂറിൽ കോൺഗ്രസുകാർ തമ്മിലടിച്ച സമയത്ത് ഡിവൈഎഫ്‌ഐയുടെ സന്നദ്ധ പ്രവർത്തനം നോക്കി പഠിക്കാൻ പറഞ്ഞ സുധാകരൻ ഇപ്പോഴെന്ത് പറ്റിയെന്നറിയില്ല. സാമൂഹ്യ പ്രവർത്തനം നടത്തുന്നവരുടെ ആത്മവീര്യം തകർക്കാനുള്ള സുധാകരന്റെ ശ്രമം വിലപ്പോവില്ല. ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും ജയരാജൻ വ്യക്തമാക്കി.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick