സവർക്കറെകുറിച്ച് അഞ്ചുവർഷം മുൻപ് പ്രസിദ്ധീകരിച്ച ലേഖനത്തിന് മാപ്പ് പറഞ്ഞ് മനോരമയുടെ ദ വീക്ക് മാ​ഗസിൻ

Share on facebook
Share on twitter
Share on linkedin
Share on whatsapp

വിനായക് ദാമോദർ സവർക്കറെകുറിച്ച് അഞ്ചുവർഷം മുൻപ് പ്രസിദ്ധീകരിച്ച ലേഖനത്തിന് മാപ്പ് പറഞ്ഞ് ദ വീക്ക് മാ​ഗസിൻ. 2016 ജനുവരി 24ന് ലാമ്പ് ലയണയിസ്ഡ് ( സിംഹവത്കരിച്ച ആട്ടിൻകുട്ടി) എന്ന തലക്കെട്ടിൽ സവർക്കറെകുറിച്ച് എഴുതിയ ലേഖനത്തിനാണ് മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള ദ വീക്ക് ഇപ്പോൾ മാപ്പ് പറഞ്ഞിരിക്കുന്നത്‌‌.

സവർക്കറെ തങ്ങൾ ആദരവോടെയാണ് കാണുന്നതെന്നും, മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദമറിയിക്കുന്നുവെന്നും ദ വീക്ക് മാനേജ്മെന്റ് പറഞ്ഞു. മെയ് 23 ലക്കത്തിലാണ് മാപ്പ് ഉൾപ്പെട്ട കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലേഖനത്തിൽ വസ്തുതകൾ മനപൂർവ്വം തമസ്കരിച്ചുവെന്നും സവർക്കറെ അപകീർത്തിപ്പെടുത്തിയെന്നും കാണിച്ച് സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ 2016ൽ മാനനഷ്ടകേസ് കൊടുത്തിരുന്നു. കേസ് ഒത്തുതീർപ്പാക്കാനാണ് ഇപ്പോൾ മനോരമ മാപ്പ് പറഞ്ഞിരിക്കുന്നത്.

എന്നാൽ താനെഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും അതിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്നും ലേഖകൻ നിരഞ്ജൻ ടാക്ലെ പറഞ്ഞു. വിഷയത്തിൽ മാപ്പ് പറയില്ലെന്നും കോടതിയിൽ കേസ് ജയിക്കാൻ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick