തുടര്‍ച്ചയായി മൂന്നാം തവണ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തു

Share on facebook
Share on twitter
Share on linkedin
Share on whatsapp

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ മൂന്നാം തവണയാണ് മമത ബംഗാള്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. മമത ബംഗാളിയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. രാജ്ഭവനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍.

മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷികമായ മെയ് ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടന്നതായി മമത ആരോപണം ഉന്നയിച്ചിരുന്നു. നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും മറ്റൊരു മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി സഭയിലെത്താനാണ് മമതയുടെ തീരുമാനം.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ എം.എല്‍.എമാര്‍ പാര്‍ട്ടി നേതാവായി മമത ബാനര്‍ജിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ അധികാരം നിലനിര്‍ത്തിയത് 212 സീറ്റുകള്‍ നേടിയാണ്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick