കേരളത്തിൽ ലോക്ക്ഡൗൺ നിലവിൽ വന്നു; അറിയേണ്ടതെല്ലാം

Share on facebook
Share on twitter
Share on linkedin
Share on whatsapp

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിൽ വന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായതോടെയാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്. 9 ദിവസമാണ് സംസ്ഥാനം അടച്ചിടുക. അനാവശ്യമായി വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കേസെടുക്കും. അവശ്യ സർവീസുകൾക്കു മാത്രമാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.

പൊതു​ഗതാ​ഗതമുണ്ടാവില്ല. എല്ലാതരത്തിലുള്ള കൂട്ടംചേരലുകൾക്ക് നിരോധനം ഏർപ്പെടുത്തി. സ്വകാര്യ വാഹനം പുറത്തിറക്കരുത്. എന്നാൽ അവശ്യ വസ്തുക്കളുടെ കടകൾ തുറന്നു പ്രവർത്തിക്കും. രാവിലെ 6മുതല്‍ വൈകുന്നേരം 7.30വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമാണുണ്ടാവുക. ബേക്കറികൾ തുറന്നു പ്രവർത്തിക്കും.

ക്രമീകരണങ്ങൾ ഇങ്ങനെ

  • കള്ളുഷാപ്പുകൾ അടച്ചു
  • വാർഡ്തല സമിതിക്കാർക്ക് സഞ്ചരിക്കാൻ പാസ്
  • മറ്റുസംസ്ഥാനങ്ങളിൽനിന്ന്‌ വരുന്നവർ കോവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർചെയ്യണം. 14 ദിവസം ക്വാറന്റീനിൽ കഴിയണം.
  • തട്ടുകടകൾക്ക് അനുമതിയില്ല
  • ഹാർബർ ലേലം നിർത്തി
  • ചിട്ടിതവണ പിരിവിന് വിലക്ക്
  • ചരക്കുഗതാഗതത്തിന് തടസ്സമില്ല
  • ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ജീവൻരക്ഷാമരുന്നകൾ എത്തിക്കാൻ ഹൈവേ പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും സംയുക്ത സംവിധാനം.

കോടതി ചേരുന്നുണ്ടെങ്കിൽ അഭിഭാഷകർക്കും ഗുമസ്തൻമാർക്കും യാത്രാനുമതി.

ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ ഉത്പന്നങ്ങൾ എന്നിവയുടെ പാക്കിങ് യൂണിറ്റുകൾക്ക് പ്രവർത്തിക്കാം.

വാഹന വർക്ക്‌ഷോപ്പുകൾ ആഴ്ച അവസാനം രണ്ടുദിവസം തുറക്കാം.

ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽബാങ്കുകളുടെയും ഇൻഷുറൻസ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായി ചുരുക്കി.

ഇടപാടുകൾ 10 മുതൽ ഒന്നുവരെ മാത്രമാണ്. രണ്ടിന് അടയ്ക്കണം.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick