സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍; കൂടുതല്‍ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുറക്കാം

Share on facebook
Share on twitter
Share on linkedin
Share on whatsapp

സംസ്ഥാനതല ലോക്ഡൗണിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ലോക്ഡൗൺ ജൂൺ ഒമ്പത് വരെ നീട്ടിയ സാഹചര്യത്തിലാണ് അത്യാവശ്യ പ്രവർത്തനങ്ങൾക്ക് ഇളവുകൾ അനുവദിച്ച് ഉത്തരവായത്. വ്യവസായ സ്ഥാപനങ്ങൾക്ക് ഇന്നു മുതൽ പകുതി ജീവനക്കാരുമായി തുറക്കാം. വ്യവസായങ്ങൾക്കുള്ള അസംസ്‌കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാം.

ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അഞ്ച് മണി വരെ പ്രവർത്തിക്കും. പാഠപുസ്തകങ്ങൾ വിൽക്കുന്ന കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അഞ്ച് മണി വരെ തുറക്കും. തുണി, സ്വർണം, പാദരക്ഷ കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. ആക്രിക്കടകൾക്കും ആഴ്ചയിൽ രണ്ട് ദിവസം തുറക്കാൻ അനുമതിയുണ്ട്.

വ്യവസായശാലകൾ കൂടുതലുള്ള സ്ഥലങ്ങളിൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും. കള്ള് ഷാപ്പുകൾക്ക് കള്ള് പാഴ്സലായി നൽകാനും അനുമതി നൽകിയിട്ടുണ്ട്. മൊബൈല്‍ കടകള്‍, കമ്പ്യൂട്ടര്‍ അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍, കണ്ണട വില്‍ക്കുന്ന കടകള്‍, ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍, ശ്രവണ സഹായി ഉപകരണങ്ങൾ, കൃത്രിമ കാലുകള്‍ എന്നിവ വില്‍ക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്ന കടകള്‍ എന്നിവയ്ക്ക് ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം.

ചകിരി ഉപയോഗിച്ചുള്ള കയര്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ അവ ഈ ദിവസങ്ങളില്‍ ഉപയോഗിക്കാനും അനുമതിയുണ്ട്. സ്ത്രീ ശുചിത്വ സാധനങ്ങള്‍ വില്പന സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള വാഹനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick