കോവിഡ് പ്രതിരോധം; അന്താരാഷ്‌ട്ര വിമര്‍ശനങ്ങള്‍ മറികടക്കാന്‍ പദ്ധതികൾ ആസൂത്രണം ചെയ്ത് മോദി സര്‍ക്കാര്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളില്‍ വീഴ്ച പറ്റിയെന്ന രാജ്യാന്തര വിമര്‍ശനങ്ങളെ നേരിടാനൊരുങ്ങി മോദി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാറിന്റെ വീഴ്ചയാണ് രാജ്യത്ത് രണ്ടാം തരംഗത്തിന് കാരണമായതെന്നാണ് വിവിധ മേഖലകളില്‍ നിന്ന് വിമര്‍ശനമുയരുന്നത്. ഇതിനെതിരെ മൂന്ന് ഘട്ടങ്ങളായുള്ള പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

കോവിഡ് സ്ഥിതിയെ നേരിടുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാറെടുത്ത നടപടികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ആവശ്യമായ പദ്ധതികള്‍ രൂപീകരിക്കാന്‍ കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്ത വര്‍ക്ക്‌ഷോപ്പ് നടന്നിരുന്നു. പ്രധാനമന്ത്രിയുടെ ‘മന്‍ കീ ബാത്തി’നായുള്ള ട്വിറ്റര്‍ അക്കൗണ്ടിലും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നുള്ള കാര്യം ചൂണ്ടിക്കാണിച്ചിരുന്നു.

കേന്ദ്രമന്ത്രിമാരുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. വിവിധയിടങ്ങളിലായി പ്രത്യക്ഷപ്പെട്ട ലേഖനങ്ങളും പ്രചരിക്കുന്നുണ്ട്. പാര്‍ട്ടിതലങ്ങളിലും വിമര്‍ശനങ്ങളെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മോദി സര്‍ക്കാറിനെ വിമര്‍ശനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ആര്‍എസ്എസും രംഗത്തെത്തിയിട്ടുണ്ട്. ‘പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ ഇവന്റെ് സംഘടിപ്പിക്കാനാണ് നീക്കം.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick