ആശ്വാസ സൂചകമായി രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; പ്രതിദിന രോഗബാധിതര്‍ 2.82 ലക്ഷം

Share on facebook
Share on twitter
Share on linkedin
Share on whatsapp

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകള്‍ ഇന്ന് 3 ലക്ഷത്തിന് താഴെയാണ്. 2.82 ലക്ഷം പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകള്‍ക്കിടെ 4100 പേര്‍ രോഗബാധിതരായി മരണമടഞ്ഞു. ഒരു ഘട്ടത്തില്‍ നാല് ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്ന രോഗബാധിതരുടെ എണ്ണം ഇന്ന് 2.82 ലക്ഷത്തിലേക്ക് എത്തിയത് ആശ്വാസകരമാണ്.

പല സംസ്ഥാനങ്ങളും ലോക് ഡൗണിലേക്ക് പോയ പശ്ചാത്തലത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞത്. നേരത്തെ കൂടുതല്‍ രോഗബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയിലും ദില്ലിയിലും തമിഴ്‌നാട്ടിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ പശ്ചിമബംഗാളില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് ഇന്ന് പുറത്തിറങ്ങും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് പത്തരക്ക് നടക്കുന്ന വിഡിയോ കോണ്‍ഫറന്‍സില്‍ മരുന്ന് പുറത്തിറക്കുക.

ദില്ലിയിലെ ചില ആശുപത്രികളില്‍ ആദ്യം മരുന്ന് നല്‍കും. ആദ്യഘട്ടത്തില്‍ പതിനായിരം ഡോസ് പുറത്തിറക്കാനാണ് തീരുമാനം. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ കലക്കി കഴിക്കാം. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കാവും ഈ മരുന്ന് നല്‍കുക. ഈ മരുന്ന് നല്‍കുന്നതോടെ രോഗികളുടെ താഴ്ന്ന ഓക്‌സിജന്‍ നില പൂര്‍വാവസ്ഥയിലാകുമെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick