തൃണമൂൽ എംഎൽഎമാരുടെ അറസ്റ്റിനെതിരെ പ്രതിഷേധം; മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി

Share on facebook
Share on twitter
Share on linkedin
Share on whatsapp

ബംഗാളിൽ തൃണമൂൽ എംഎൽഎമാരുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി രംഗത്ത്. ജുഡീഷ്യറിയുടെ വിശ്വസ്യത തകർക്കാൻ ശ്രമിക്കുകന്നെന്നും ഇതിന് അനുവദിക്കില്ലെന്നും കോടതി മമതയ്ക്ക് മുന്നറിയിപ്പ് നൽകി.

അതേസമയം നാരദ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ ഈ പരാമർശം. മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ ധർണ സമരത്തെയും കോടതി വിമർശിച്ചു.എന്നാൽ ഇത്തരം പ്രതിഷേധങ്ങൾ ജനങ്ങൾക്ക് കോടതിയിന്മേലുള്ള വിശ്വാസം തകർക്കുമെന്നും രാഷ്ട്രീയ നേതാക്കൾ പ്രതിപ്പട്ടികയിൽ വരുമ്പോൾ ജനത്തെ ഉപയോഗിച്ച് നടപടിയെ എതിർക്കുന്നത് അംഗീകരിക്കില്ലെന്നും കോടതി കുറ്റപ്പെടുത്തി.

കഴിഞ്ഞ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രതാ മുഖർജി, എംഎൽഎ മദൻ മിത്ര, മുൻമന്ത്രി സോവൻ ചാറ്റർജി എന്നിവർക്ക് പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇതിനെതിരേ സിബിഐ ഹൈക്കോടതിയെ സമീപിക്കുകയുംചെയ്തു. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick