കെകെ രാഗേഷ് മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

Share on facebook
Share on twitter
Share on linkedin
Share on whatsapp

മുന്‍ രാജ്യസഭാംഗം കെകെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. പുത്തലത്ത് ദിനേശന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രസ് സെക്രട്ടറിയായി പിഎം മനോജ് തുടരും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കര്‍ഷക സംഘം നേതാവുമാണ് കെകെ രാഗേഷ്.

എസ്എഫ്‌ഐയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു അദ്ദേഹം. എസ്എഫ്‌ഐയുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യ നേതൃത്വത്തിലേക്കും ഉയര്‍ന്നു. 2015 ഏപ്രിലില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞാ ചടങ്ങ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ്. കടുത്ത നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുന്നത്. എന്‍ട്രി പാസ് ഉള്ളവര്‍ക്ക് മാത്രമേ സ്റ്റേഡിയത്തില്‍ പ്രവേശനമുണ്ടാകു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick