രാജ്യത്ത് അടുത്ത വർഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാകും; കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഒരുവർഷത്തേക്ക് ഭദ്രം: തോമസ്‌ ഐസക്

Share on facebook
Share on twitter
Share on linkedin
Share on whatsapp

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഒരുവർഷത്തേക്ക് ഭദ്രമാണെന്ന് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്ക്. പുതിയ സർക്കാരിന് ആദ്യവർഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാവില്ല എന്ന് തോമസ് ഐസക്ക് . ഈ വർഷം 18000 കോടി രൂപ പ്രത്യേക ​ഗ്രാന്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്.

രാജ്യത്താകെ അടുത്ത വർഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. സാമ്പത്തിക അച്ചടക്കം പ്രധാനമാണ്. ചെലവ് ചുരുക്കാൻ സർക്കാർ ശ്രദ്ധിക്കണം. വരുമാനത്തെക്കുറിച്ച് ധാരണ വേണം. കിഫ്ബിയെ തകർക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചു. നല്ല രീതിയിൽ പ്രവർത്തിച്ച് വിശ്വാസ്യത വീണ്ടെടുക്കും. കിഫ്ബി വിരുദ്ധ നിലപാടിൽ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick