ഇന്ത്യയിൽ കോവിഡ്‌ മരണനിരക്ക്‌ ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളം: കേന്ദ്ര ആരോഗ്യ മന്ത്രാലയം

Share on facebook
Share on twitter
Share on linkedin
Share on whatsapp

ഇന്ത്യയില്‍ കോവിഡ്‌ മരണനിരക്ക്‌ ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയതലത്തിൽ മരണനിരക്ക്‌ 1.14 ശതമാനമായി ഉയർന്നു. കേരളത്തില്‍ 0.31 ശതമാനം. കേരളമടക്കം 18 ഇടത്ത് മരണനിരക്ക്‌ ദേശീയ ശരാശരിയേക്കാൾ കുറവ്, 18 ഇടത്ത് കൂടുതല്‍.

ഏറ്റവും ഉയർന്ന മരണനിരക്ക്‌ പഞ്ചാബില്‍–2.46 ശതമാനം. ഉത്തരാഖണ്ഡ്‌–1.85 ശതമാനം, സിക്കിം– 1.71 ശതമാനം, ഡൽഹി–1.64 ശതമാനം, മഹാരാഷ്ട്ര– 1.59 ശതമാനം, ഹിമാചൽ– 1.54 ശതമാനം, ഗുജറാത്ത്‌–1.21 ശതമാനം, യുപി– 1.15 ശതമാനം.

അതേസമയം , തിങ്കളാഴ്ചത്തെ രാജ്യത്തെ കണക്കുകള്‍ പ്രകാരം ‚24 മണിക്കൂറില്‍ 4454 കോവിഡ് മരണം, രോഗികള്‍ 222315 കോവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെമരണം 3.05 ലക്ഷം, രോഗികള്‍ 2.69 കോടി. കൂടുതൽ പ്രതിദിന മരണം മഹാരാഷ്ട്രയില്‍–1320, കർണാടക–624, തമിഴ്‌നാട്‌– 422, യുപി– 231, പഞ്ചാബ്‌–192, ഡൽഹി–189, ബംഗാൾ– 156, രാജസ്ഥാൻ–113, ബിഹാർ– 102മരണം.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick