കെ സുധാകരന്റെ ശൈലി ഭാവിയിൽ പാർട്ടിക്ക് വിനയാകും; കെപിസിസിയുടെ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതിൽ ആശയക്കുഴപ്പം തുടരുന്നു

Share on facebook
Share on twitter
Share on linkedin
Share on whatsapp

കെപിസിസിയുടെ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതിൽ നേതൃത്വങ്ങൾക്കിടയിൽ ആശയക്കുഴപ്പം തുടരുന്നു. ഈ സഹചര്യത്തില്‍ താരിഖ് അൻവർ അടുത്തയാഴ്ച കേരളത്തിലെത്തും. നേതാക്കളുടെയും സംഘടനാ ഭാരവാഹികളുടെയും നിലപാട് വീണ്ടും ചോദിച്ചു മനസിലാക്കും.

നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോൽവിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അശോക് ചവാൻ സമിതി കെപിസിസിയുടെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് നിർദ്ദേശിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കമാൻഡിനന്റെ ഈ നീക്കം. അണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിനായില്ലെന്നാണ് ചവാൻ സമിതിയുടെ വിലയിരുത്തല്‍.

റിപ്പോർട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കെപിസിസിയുടെ പുതിയ അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കും.മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം ഒഴിഞ്ഞ സാഹചര്യത്തിൽ പ്രഖ്യാപനം താമസിക്കില്ലെന്നാണ് സൂചന. എന്നാൽ പുതിയ അധ്യക്ഷൻ ആരാകുമെന്നതിനെക്കുറിച്ച് ഹൈക്കമാൻഡ് കേരള നേതാക്കളുമായി കാര്യമായ കൂടിയാലോചനകൾ ഒന്നും നടത്തിയിട്ടില്ല. നേതാക്കളിൽ കെ സുധാകരനാണ് മുൻ‌തൂക്കമുളളത്.

പ്രവർത്തകരുടെ പിന്തുണ സുധാകരനാണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ആരാകണം കെപിസിസി പ്രസിഡന്റ് എന്നതിൽ ഹൈക്കമാൻഡിന് മുന്നിൽ കൂടുതൽ പേർ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു. എന്നാൽ, ഒരു വിഭാഗം സുധാകരനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശൈലി ഭാവിയിൽ പാർട്ടിക്ക് വിനയാകുമെന്നാണ് ചില നേതാക്കൾ നേതൃത്വത്തെ അറിയിച്ചത്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick