കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാവാന്‍ സാധ്യത; എതിര്‍ക്കാന്‍ എ-ഐ ഗ്രൂപ്പുകള്‍ പടയൊരുക്കം തുടങ്ങി

Share on facebook
Share on twitter
Share on linkedin
Share on whatsapp

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാവുമെന്ന് എതാണ്ട് ഉറപ്പായ പശ്ചാത്തലത്തില്‍ എ-ഐ ഗ്രൂപ്പുകള്‍ പടയൊരുക്കം തുടങ്ങി. ഇരു ഗ്രൂപ്പ് നേതാക്കളും എഐസിസിക്ക് മുന്നിലാണ് സുധാകരനെതിരേ സമ്മര്‍ദ്ധ തന്ത്രവുമായി എത്തുന്നത്. കോണ്‍ഗ്രസ് തലമുറ മാറ്റം പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ മാത്രമല്ല, കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിലും അതേ നയം തുടരുമെന്നാണ് സൂചന.

അതേസമയം, മൃഗീയ ഭൂരിപക്ഷത്തോടെ മുന്നേറുന്ന ഇടതുപക്ഷത്തെ പിടിച്ച് കെട്ടാന്‍ കെ സുധാകന്‍ എത്തിയാലേ സാധ്യമാവൂ എന്ന് ഗ്രൂപ്പിനതീതമായി നില്‍ക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നു. എന്നാല്‍ സുധാകരന്റെ തീവ്ര നിലപാടുകളോട് പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും യോജിപ്പില്ല.

സംഘടനയില്‍ കാര്യമായ സ്വാധീനിമില്ലാത്ത സുധാകരന് പ്രവര്‍ത്തകരെ ഒരുമിപ്പിക്കാന്‍ കഴിയില്ലെന്നും ഗ്രൂപ്പ് നേതാക്കള്‍ എഐസിസിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, വിഡി സതീശന്റെ കാര്യത്തില്‍ ഹൈക്കമാന്റ് തീരുമാനം വിയോജിപ്പോടെയാണെങ്കിലും പരസ്യപ്രതികരണത്തിന് ആരും സന്നദ്ധമായില്ല. പക്ഷെ, സുധാകരന്റെ കാര്യത്തില്‍ അങ്ങനെയാവില്ലെന്ന് ഹൈക്കമാന്‍ഡും കരുതുന്നു. എന്നാല്‍ എഐസിസി സെക്രട്ടറി കെസി വേണുഗോപാലിന്റെ നിലപാടായിരിക്കും ഒരുപക്ഷേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുക.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick