കോവിഡിന് ഗോമൂത്രം മരുന്നല്ലെന്ന് പോസ്റ്റ് ചെയ്തു; മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റും മണിപ്പൂരിൽ അറസ്റ്റിൽ

Share on facebook
Share on twitter
Share on linkedin
Share on whatsapp

ഗോമൂത്രം കോവിഡിന് മരുന്നല്ലെന്ന ഫേസ്ബുക്ക് വിമർശനത്തിന് മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റും അറസ്റ്റിൽ. മാധ്യമപ്രവർത്തകനായ കിശോർചന്ദ്ര വാങ്കേം, ആക്ടിവിസ്റ്റ് എറൻഡോ ലെയ്‌ചോംബം എന്നിവരെയാണ് മണിപ്പൂർ പൊലീസ് ദേശീയ സുരക്ഷ നിയമപ്രകാരം (എൻ.എസ്.എ) അറസ്റ്റ് ചെയ്തത്.

കേസിൽ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ പൊലീസ് എൻ.എസ്.എ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മരിച്ചിരുന്നു. ഇതെത്തുടർന്ന് ഇനിയെങ്കിലും ഗോമൂത്രത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് ഇരുവരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് നേതാവിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഷാം ദെബാൻ സിംഗ്, ജനറൽ സെക്രട്ടറി പി. പ്രേമാനന്ദ മീറ്റെയ് എന്നിവർ ഇരുവർക്കും എതിരെ പരാതി നൽകുകയായിരുന്നു. ചാണകവും ഗോമൂത്രവും സഹായിച്ചില്ല, എല്ലാം തെറ്റായ പ്രചരണം മാത്രം. നാളെ മീൻ കഴിച്ചു നോക്കാം എന്നായിരുന്നു കിശോർചന്ദ്ര വാങ്കേമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ചാണകവും ഗോത്രവും കോവിഡിന് കാരണമായ വൈറസിന് പരിഹാരമല്ലെന്നും ബി.ജെ.പി നേതാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു ലെയ്‌ചോംബയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചികിത്സ ഒരു ശാസ്ത്രവും സാമാന്യബുദ്ധിയുമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് ആദ്യ തവണയല്ല ഇരുവർക്കുമെതിരെ മണിപ്പൂർ പൊലീസ് നടപടിയെടുക്കുന്നത്. മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ സർക്കാരിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ അപ്ലോഡ് ചെയ്തതിന് നേരത്തെയും കിശോർ ചന്ദ്ര വാേേങ്കമിനെതിരെ കേസെടുത്തിട്ടുണ്ട്. ഈ കേസിൽ 2018ൽ ജയിലിടയ്ക്കപ്പെട്ട വാങ്കേം 2019 ലാണ് മോചിതനാകുന്നത്.

പിന്നീട് സോഷ്യൽ മീഡിയയിൽ വിവിധ ഗ്രൂപ്പുകൾ തമ്മിൽ സ്പർധ വളർത്തുന്നുവെന്നാരോപിച്ചും കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു. ആകേസിൽ 2020 ഡിസംബറിലാണ് കിശോർ വാങ്കേം ജയിൽ മോചിതനാകുന്നത്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick