വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ; ഇ​സ്ര​യേ​ല്‍-പ​ല​സ്തീ​ന്‍ സം​ഘ​ര്‍​ഷം അവസാനിക്കുന്നു

Share on facebook
Share on twitter
Share on linkedin
Share on whatsapp

ഇ​സ്ര​യേ​ല്‍-പ​ല​സ്തീ​ന്‍ സം​ഘ​ര്‍​ഷം അവസാനിക്കുന്നു, വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണയായി. ഏ​ക​പ​ക്ഷീ​യ​മാ​യ വെ​ടി​നി​ര്‍​ത്ത​ല്‍ ഇ​സ്ര​യേ​ലും ഹ​മാ​സും അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ ഗാ​സ മുനമ്ബിലെ 11 ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന സൈ​നി​ക ന​ട​പ​ടി​ക​ള്‍​ക്ക് വി​ര​മ​മാ​വും. വെ​ടി​നി​ര്‍​ത്ത​ലി​ന് ഇ​സ്ര​യേ​ല്‍‌ സു​ര​ക്ഷാ കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ല്‍​കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍‌ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ക​ടു​ത്ത സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടി​ന് വെ​ടി​നി​ര്‍​ത്ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.ഉപാധികളില്ലാത്ത വെടിനിർത്തൽ നിലവിൽ വന്നതായി ഹമാസും പ്രതികരിച്ചു. രാത്രി വൈകി ചേർന്ന സുരക്ഷാ കാബിനറ്റാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.

ഈജിപ്ത് മുൻകൈ എടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളോട് സഹകരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെയും ചാരസംഘടനയായ മൊസ്സാദിന്റെയും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വഴങ്ങിയാണ് ഉപാധികളില്ലാത്ത വെടിനിർത്തൽ എന്നും ഇസ്രായേൽ വിശദീകരണക്കുറിപ്പ് ഇറക്കി. ഇതിനുപിന്നാലെ വെടിനിർത്തൽ നിലവിൽ വന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ബെഞ്ചമിൻ നെതന്യാഹുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.

വെടിനിർത്തൽ നിലവിൽ വന്നതായി പ്രഖ്യാപിച്ച ഹമാസ്, ധാരണ പലസ്തീന്റെ ജയമാണെന്ന് പ്രതികരിച്ചു. അതേസമയം ഇരുവിഭാഗവും ധാരണ സ്ഥിരീകരിച്ചതിന് പിന്നാലെ റോക്കറ്റ് ആക്രമണത്തിന്റെ ഭാഗമായുള്ള സൈറൺ ഇസ്രായേലിൽ മുഴങ്ങിയത് ആശങ്ക പരത്തി. പിന്നാലെ, ഗാസയിൽ വ്യോമാക്രമണം നടന്നതായി വിദേശ വാർത്താ ഏജൻസിയുടെ പ്രതിനിധിയും വ്യക്തമാക്കി. ഇതിനോട് ഇരുവിഭാഗങ്ങളും പ്രതികരിച്ചിട്ടില്ല.

വെടിനിർത്തൽ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താനായി ഗാസയിലേക്ക് പ്രത്യേക സംഘത്തെ അയക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തൽ നിലവിൽ വന്നതോടെ പശ്ചിമേഷ്യയിൽ കഴിഞ്ഞ 11 ദിവസമായി തുടരുന്ന സംഘർഷമാണ് അവസാനിക്കുന്നത്. 100 കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 232 പേർ ഗാസയിലും 12 പേർ ഇസ്രായേലിലും ഇതിനകം കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick