കേരളത്തിൽ വാക്സിനേഷന് മുൻഗണന നൽകേണ്ടവരിൽ 11 വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി ആരോഗ്യ വകുപ്പ്

Share on facebook
Share on twitter
Share on linkedin
Share on whatsapp

സംസ്ഥാനത്ത് വാക്സിനേഷന് മുൻഗണന നൽകേണ്ടവരിൽ 11 വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിദേശത്തേക്ക് ജോലി-പഠനാവശ്യങ്ങൾക്കായി പോകുന്നവരെക്കൂടി ഉൾപ്പെടുത്തിയാണ് മുൻഗണനാ വിഭാഗം പരിഷ്‌കരിച്ചത്.

പോസ്റ്റൽ വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, ഭക്ഷ്യ സിവിൽ സപ്ലൈസ് വിഭാഗത്തിലെ ഫീൽഡ് സ്റ്റാഫ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഫീൽഡ് സ്റ്റാഫ്,സാമൂഹ്യനീതി വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, എസ്.എസ്.എൽ.സി, എച്ച്.എസ്.സി, വി.എച്ച്.എസ്.സി തുടങ്ങിയ പരീക്ഷാ മൂല്യനിർണയ ക്യാംപിൽ നിയമിതരായ അധ്യാപകർ, തുറമുഖ സ്റ്റാഫ്, വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്ന വാക്‌സിനേഷൻ നിർബന്ധമുള്ളവർ, കടൽ യാത്രക്കാർ എന്നീ പതിനൊന്ന് വിഭാഗങ്ങളിൽ പെടുന്നവരെയാണ് വാക്‌സിനേഷന്റെ മുൻഗണനാ വിഭാഗത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

വിദേശത്ത് പഠനം-ജോലി സംബന്ധമായി പോകുന്നവർക്ക് പല രാജ്യങ്ങളും വാക്‌സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് അടിയന്തര തീരുമാനം സർക്കാർ ഇക്കാര്യത്തിൽ എടുത്തത്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick