മുഖത്ത് രണ്ട് അടി നൽകിയിട്ടേ പ്രസ്താവനകളോട് പ്രതികരിക്കാനാവൂ; ചാനൽ ചർച്ചയിൽ ബാബാ രാംദേവിനെതിരെ ഐഎംഎ പ്രതിനിധി

Share on facebook
Share on twitter
Share on linkedin
Share on whatsapp

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെ യോഗാചാര്യൻ ബാബാ രാംദേവിനെതിരെ ക്ഷുഭിതനായി ഐഎംഎയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഡോക്ടർ ജയേഷ് ലെല. എന്തുകൊണ്ടാണ് താങ്കൾ ആയുർവേദ ചികിത്സയോട് എതിർപ്പ് പ്രകടിപ്പിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയാരംഭിച്ചപ്പോൾ തന്നെ രാംദേവിനോട് ഇടയ്ക്കുകയറരുതെന്ന് ഡോക്ടർ ജയേഷ് ലെല ആവശ്യപ്പെട്ടു.

ഇയാൾ മിണ്ടാതിരിക്കാതെ താൻ സംസാരിക്കില്ല എന്നു പറഞ്ഞ ഡോക്ടർ രാംദേവിന്റെ സ്‌ക്രീനിൽ എന്തുകൊണ്ടാണ് കൊറോണിലിന്റെ പരസ്യം കാണിക്കുന്നതെന്നും അവതാരകയോട് ചോദിച്ചു.കൊവിഡ് ചികിത്സയിൽ അലോപ്പതി ചികിത്സാരീതികളെല്ലാം പരാജയപ്പെടുകയാണെന്ന വാദമുയർത്തിയ രാംദേവിന് മറുപടി നൽകുന്നതിനിടെയായിരുന്നു സംഭവം.

തുടർന്ന് രാംദേവ് കൊവിഡ് സംബന്ധിച്ച് പുറത്തുവിടുന്ന വീഡിയോകളെക്കുറിച്ച് ലെലെ സംസാരിക്കുന്നതിനിടെ ചർച്ച തടസപ്പെടുത്തിയ രാംദേവ് പഴയ കാര്യങ്ങൾ പറയരുതെന്ന് ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതനായ ഡോക്ടർ രാംദേവിനോട് മിണ്ടാതെയിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.ഇക്കഴിഞ്ഞ ഞായറാഴ്ച നടത്തിയ പ്രസ്താവനയിൽ രാജ്യത്തെ കൊവിഡ് മരണങ്ങൾക്ക് കാരണം അലോപ്പതി മരുന്നാണെന്ന് ബാബ രാംദേവ് ആരോപിച്ചിരുന്നു.

മരുന്നുകളുടെ പേര് എടുത്തുപറഞ്ഞുള്ള ആരോപണത്തിനെതിരെ ഐഎംഎയടക്കം കടുത്ത പ്രതിഷേധമറിയച്ചിരുന്നു. തുടർന്ന് രോംദേവിന്റെ വാദത്തെ തള്ളിയ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.പ്രസ്താവന പിൻവലിച്ച രാംദേവ് അലോപ്പതി ചികിത്സക്കെതിരെ ഐഎംഎയോട് 25 ചോദ്യങ്ങളുമായാണ് പിന്നീടെത്തിയത്.

ഈ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയായിരുന്നു ചർച്ചയ്ക്കിടയിലെ സംഭവം. രാംദേവിന്റെ പ്രസ്താവനകളെക്കുറിച്ച് പ്രതികരിച്ച ഡോ ലെലെ, ‘മുഖത്ത് രണ്ട് അടി നൽകിയിട്ടേ ഇത്തരം പ്രസ്താവനകളോട് പ്രതികരിക്കാനാവൂ’ എന്നും പ്രതികരിച്ചു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick