അവർ ആംബുലൻസിനായി കാത്തിരുന്നെങ്കിൽ ആ ജീവൻ നഷ്ടപ്പെട്ടേനെ; ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പിന്തുണയുമായി ഡോക്ടർ

Share on facebook
Share on twitter
Share on linkedin
Share on whatsapp

ആലപ്പുഴയിൽ ആരോഗ്യനില വഷളായ കോവിഡ് രോഗിയായ യുവാവിനെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പിന്തുണയുമായി മെഡിക്കൽ ഓഫീസർ വിഷ്ണു.

കൃത്യസമയത്ത് തന്നെയാണ് രോഗിയെ സന്നദ്ധപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചതെന്നും ഒരുപക്ഷെ അവർ ആംബുലൻസിന് വേണ്ടി കാത്തുനിന്നിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടപ്പെട്ടേനെയെന്നും വിഷ്ണു പറഞ്ഞു.

ബൈക്കിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ ബി.ജെ.പി നേതാക്കൾ ഉൾപ്പടെയുള്ളവർ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്

കോവിഡ് രോഗിയെ ബൈക്ക് ൽ ചികിത്സയ്ക്ക് കൊണ്ട് പോയത്രേ… അതും ഈ കേരളത്തിൽ…!
ഇതാണ് സംഭവിച്ചത്…..
ഇവർ ബൈക്ക് ൽ എത്തിച്ചത് സാഗര സഹകരണ ആശുപത്രി, പുന്നപ്രയിലേക്കാണ്…. ആദ്യം patient നെ കണ്ടതും ചികിത്സ നൽകിയതും casualty medical officer ആയി വർക്ക് ചെയ്യുന്ന ഞാനാണ്..
ആദ്യം കണ്ട കാഴ്ച ബൈക്ക് ൽ ppe kit ധരിച്ചു രണ്ട് പേർ..
നടുവിലായി രോഗി…
കണ്ടപ്പോൾ തന്നെ എമർജൻസി ആണെന്ന് മനസിലായി.
Patient നെ അകത്തേക്കു കിടത്തി..
പകുതി അബോധാവസ്ഥയിലായിരുന്നു രോഗി..

Pulse rate, respiratory rate കൂടുതലായി നിൽക്കുന്നു..
ഓക്‌സിജൻ saturation കുറവ്…
ഉടനെ തന്നെ വേണ്ട ചികിത്സ നൽകി….
എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു…
അപ്പോളാണ് അറിയുന്നത്
ഡോമിസിലറി കെയർ സെന്റർ ലെ രോഗി ആണെന്നും കൊണ്ട് വന്ന രണ്ട് പേരും സന്നദ്ധപ്രവർത്തകർ ആണെന്നും രാവിലെ ഭക്ഷണം നൽകാൻ പോയപ്പോൾ ആണ് രോഗിയുടെ ഈ അവസ്ഥ കണ്ടതെന്നും..
ഉടനെ തന്നെ ആംബുലൻസ് വിളിച്ചു എന്നും പറഞ്ഞു …

എന്നാൽ ആംബുലൻസ് എത്താൻ കാത്തു നിൽക്കാതെ കിട്ടിയ വണ്ടിയിൽ കയറി, 100 meter ദൂരം കഷ്ടിച്ച് ഇല്ലാത്ത സഹകരണ ആശുപതിയിലേക്കു കൊണ്ട് വന്നതെന്നും…
അവർ കാട്ടിയ ധൈര്യത്തോട് ബഹുമാനം തോന്നി…
ഒരു പക്ഷെ അവർ ആംബുലൻസ് നു വേണ്ടി കാത്തു നിന്നിരുന്നേൽ 36 വയസുള്ള ഒരു ജീവൻ നഷ്ടപ്പെട്ടേനെ….
വേണ്ട പ്രാഥമിക ചികിത്സ നൽകി കഴിഞ്ഞപ്പോൾ രോഗിയ്ക്ക് ബോധം വന്നു തുടങ്ങി..
പ്രശ്‌നങ്ങൾ ചോദിച്ചപ്പോൾ ചെറിയൊരു നെഞ്ച് വേദനയും ഉണ്ടെന്ന് പറഞ്ഞു.
ഉടൻ തന്നെ ecg എടുത്തു.. Ecg യിലും കുഴപ്പമില്ല..
അപ്പോളേക്കും രോഗിയെ കൊണ്ട് പോകാനുള്ള ആംബുലൻസ് ഉം എത്തി.
ജനറൽ ഹോസ്പിറ്റൽ കോവിഡ് traige ലേക്ക് രോഗിയെ shift ചെയ്തു…
അവസരോചിതമായി ഇടപെട്ട് ഒരു കോവിഡ് രോഗിയുടെ ജീവൻ രക്ഷിക്കാൻ പ്രവർത്തിച്ച, സന്നദ്ധ പ്രവർത്തകരായ അശ്വിൻ ഉം രേഖയ്ക്കും അഭിനന്ദനങ്ങൾ…

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick