ബിജെപി കേരളത്തില്‍ വളരണമെങ്കില്‍ ഗുജറാത്ത് മോഡല്‍ പ്രവര്‍ത്തനങ്ങൾ വേണം: ശോഭ സുരേന്ദ്രന്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

ബിജെപി കേരളത്തില്‍ വളരണമെങ്കില്‍ ഗുജറാത്ത് മോഡല്‍ പ്രവര്‍ത്തനങ്ങൾ വേണംമെന്ന് ശോഭ സുരേന്ദ്രന്‍. ഇതിനായി സഹകരണ സംഘങ്ങളിലേക്ക് മത്സരിക്കുകയും അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തിപ്പെടുത്തുകയുമാണ് വേണ്ടത് എന്നും അവര്‍ പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവച്ച ഓഡിയോയിലൂടെയാണ് ശോഭ ഇക്കാര്യം പറഞ്ഞത്.’തൊണ്ണൂറുകളില്‍ അമിത്ഷാ ജി ഗുജറാത്തില്‍ നടപ്പാക്കിയ പോലെ സഹകരണ സംഘങ്ങളിലേക്ക് മത്സരിക്കുകയും അധ്യാപക വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തിപ്പെടുത്തുകയും യുവാക്കളെ പ്രസ്ഥാനത്തിലേക്ക് കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുകയും അതിനായി യുവമോര്‍ച്ചയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും മഹിളാമോര്‍ച്ചയുടെ പ്രവര്‍ത്തനം ഊര്‍ജിമാക്കുകയും വേണം.അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്രമമോദിജിയോട് ഒപ്പം കേരളത്തില്‍ നിന്ന് ബിജെപിക്കാര്‍ ജയിച്ചു കയറുമെന്ന് നമുക്ക് ദൃഢപ്രതിജ്ഞ ചെയ്യണം. വീഴ്ചകള്‍ കണ്ടെത്തി മുന്നേറാന്‍ ഒരു രാഷ്ട്രീയ പ്രതിയോഗിയുടെയും വാറോല നമുക്ക് ആവശ്യമില്ല’ – ശോഭ പറഞ്ഞു.

‘നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം എതിര്‍പക്ഷത്തു നിന്ന് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപി. കഴക്കൂട്ടത്തെ സിപിഎമ്മുകാരനും എസ്ഡിപിഐക്കാരനും പാലക്കാട്ടെ കോണ്‍ഗ്രസുകാരനും മഞ്ചേശ്വരത്തെ മുസ്‌ലിംലീഗു കാരനും തൃശൂരിലെ സിപിഐക്കാരനും ഒരേ സ്വരത്തിലാണ് നമുക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. എല്ലാവരും അവധാനത പുലര്‍ത്തണം എന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് എന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick