ടോക് ടേ ചുഴലിക്കാറ്റ് രൂപം കൊണ്ടു; അഞ്ച് ജില്ലകളില്‍ റെഡ് അലേർട്ട്; വടക്കന്‍ കേരളത്തില്‍ കനത്ത ജാഗ്രത

Share on facebook
Share on twitter
Share on linkedin
Share on whatsapp

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ലക്ഷദ്വീപിനടുത്ത് അർധരാത്രിയോടെയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. വടക്കന്‍ കേരളത്തില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിതീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. തെക്കൻ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴയും കാറ്റും അനുഭവപ്പെടുന്നുണ്ട്. ഇന്നലെ മാവേലിക്കരയിൽ 15 സെന്‍റീമീറ്റർ മഴ ലഭിച്ചു. വടക്കൻ കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.

കൊല്ലം മുതൽ തൃശൂർ വരെ ഓറഞ്ച് അലർട്ടുണ്ട്. മണിക്കൂറിൽ 100 കിലോമീറ്ററാകും കാറ്റിൻ്റെ വേഗത. പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയ്ക്കുള്ള മുന്നറിയിപ്പുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ 308 പേരെ മാറ്റി പാർപ്പിച്ചു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick