ഉമ്മൻചാണ്ടിക്ക് എതിരെ കത്ത് അയച്ചെങ്കിൽ അക്കാര്യം വിശദീകരിക്കണം; ചെന്നിത്തലക്ക് എതിരെ എ ​ഗ്രൂപ്പ്

Share on facebook
Share on twitter
Share on linkedin
Share on whatsapp

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതിയുടെ അദ്ധ്യക്ഷനായി ഉമ്മൻചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന രമേശ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് അയച്ച കത്തിലെ പരാമർശത്തിനെതിരെ എ ​ഗ്രൂപ്പ്. ഇങ്ങനെയൊരു കത്ത് അയച്ചോയെന്ന് വ്യക്തമാക്കേണ്ടത് ചെന്നിത്തലയാണെന്ന് എ ​ഗ്രൂപ്പ് നേതാവ് കെ.സി.ജോസഫ് പറഞ്ഞു.

രമേശ് ചെന്നിത്തല സോണിയ​ഗാന്ധിക്ക് അയച്ച കത്തിൽ എന്തൊക്കെ പറഞ്ഞുവെന്ന് എനിക്കറിയില്ല. എന്നാൽ ഇങ്ങനെയൊരു വാ‍ർത്ത വന്ന സ്ഥിതിക്ക് അദ്ദേഹമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത്. കത്തുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ട്. ഭൂരിപക്ഷ വോട്ടുകളല്ല പ്രതീക്ഷിച്ച പോലെ ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാത്തതാണ് പരാജയത്തിലേക്ക് നയിച്ചത്. തിരഞ്ഞെടുപ്പിനിടെ സംഘടനാപരമായ പ്രശ്നമുണ്ടായ വയനാട്ടിലും പാലക്കാട്ടും ഇരിക്കൂരും ട്രമ്പിൾഷൂട്ടറായി ഓടിയെത്തിയത് ഉമ്മൻ ചാണ്ടിയാണ്.

പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോ​ഗിക്കപ്പെട്ട അശോക് ചവാൻ സമിതിയേക്കാൾ പ്രധാനമാണ് കെപിസിസി അധ്യക്ഷൻ എഐസിസി അധ്യക്ഷയ്ക്ക് നൽകിയ റിപ്പോ‍ർട്ട്. അതു സമ​ഗ്രമാണ്. ചവാൻ സമിതിയുടെ റിപ്പോ‍ർട്ട് വരുമ്പോൾ അതിൽ കെപിസിസി അധ്യക്ഷൻ്റെ നി​ഗമനങ്ങളും ഉണ്ടാവുമെന്നും കെസി ജോസഫ് പറഞ്ഞു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick