ജനകീയ പ്രതിഷേധം ശക്തമാകുന്നു; നിരീക്ഷണം ശക്തമാക്കാനും ജാഗ്രത പുലര്‍ത്താനും ലക്ഷദ്വീപ് സുരക്ഷാ ഉദ്യോഗസ്ഥരോട് ഭരണകൂടം

Share on facebook
Share on twitter
Share on linkedin
Share on whatsapp

ലക്ഷദ്വീപിൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം. നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നടപടി. കപ്പലുകള്‍, ജെട്ടി, പോര്‍ട്ട്, പോര്‍ട്ട് പരിസരം എന്നിവിടങ്ങളില്‍ പ്രത്യേകം നിരീക്ഷിക്കാനും ഉത്തരവ്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കര്‍ശന നിര്‍ദേശങ്ങളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയിരിക്കുന്നത്. നിരീക്ഷണം ശക്തമാക്കണമെന്നാണ് നിരീക്ഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നടപടി. രാജ്യവ്യാപകമായി ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

കൊച്ചിയിലെ ഓഫീസിന് മുന്നില്‍ നിരവധി സംഘടനകളാണ് പ്രതിഷേധവുമായി എത്തുന്നത്. നിരവധി സമരങ്ങളാണ് ഇതിന് മുന്നില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദ്വീപുകള്‍, കപ്പലുകള്‍, കപ്പലുകളുമായി ബന്ധപ്പെട്ട പരിസരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കര്‍ശനമായ നിരീക്ഷണം ഉണ്ടാവണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

കപ്പലുകള്‍, ജെട്ടി, പോര്‍ട്ട്, പോര്‍ട്ട് പരിസരം എന്നിവിടങ്ങളില്‍ പ്രത്യേകം നിരീക്ഷിക്കാനും ഈ ഉത്തരവില്‍ പറയുന്നുണ്ട്. സംശയകരമായ എന്ത് കണ്ടാലും ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മുഴുവന്‍ സമയവും ജാഗ്രത വേണമെന്ന് ഈ ഉത്തരവില്‍ പറയുന്നുണ്ട്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick