ഐടി മിഷനെ ഡാറ്റാഹബ്ബാക്കി മാറ്റും; ഒക്ടോബർ മുതൽ കേരളത്തില്‍ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകും

Share on facebook
Share on twitter
Share on linkedin
Share on whatsapp

ഒക്ടോബർ മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കുമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തിൽ ​പറഞ്ഞു. ഇതിനായി പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ സൗകര്യവും ലഭ്യമാക്കും. പാവപ്പെട്ടവർക്ക് അതിവേഗ ഇൻ്റർനെറ്റ് സൗകര്യം സൗജന്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആധുനിക ബാങ്കുകളുടെ സൗകര്യങ്ങളെല്ലാം കേരള ബാങ്കിൽ നടപ്പാക്കും,കേരള ബാങ്കിൻ്റെ സേവന പരിധിയിൽ മലപ്പുറവും ഉൾപ്പെടുത്തും.കോ ഓപ് മാർട്ട് എന്ന പേരിൽ ഇ മാർട്ട് അവതരിപ്പിക്കും. എസ് സി / എസ് ടി വിഭാഗങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരം നൽകും, ശബരിമല ഇടത്താവളം പദ്ധതി അതി വേഗം പൂർത്തിയാക്കും, റൂറൽ ആർട്ട് ഹബ് എന്ന പേരിൽ 14 കരകൗശല വില്ലേജുകൾ തുടങ്ങും,കേരള സാംസ്കാരിക മ്യൂസിയം തുടങ്ങും,റൂറൽ ആർട്ട് ആൻറ് ക്രാഫ്റ്റ് ഹബ്ബുകളാക്കി റൂറൽ ആർട്ട് ഹബിനെ വികസിപ്പിക്കും.

ഐടി മിഷനെ ഡാറ്റാഹബ്ബാക്കി മാറ്റും,കെ ഫോൺ വഴി സർക്കാർ സ്ഥാപനങ്ങളെ ബന്ധിപ്പിക്കും,കാലാവസ്ഥാ വ്യതിയാനം അതിജീവിക്കുന്ന മാതൃകാ കൃഷിക്ക് മൺറോതുരുത്തിൽ തുടങ്ങും,സപ്ലൈക്കോയുടെ ഹോം ഡെലിവറി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും,നഗരങ്ങളിൽ നഗര വനം പദ്ധതി ആവിഷ്കരിക്കും,96 തൂശനില മിനി കഫേകൾ ഇക്കൊല്ലം നടപ്പില്ലാക്കും ഇവയാണ് മറ്റ് പ്രഖ്യാപനങ്ങൾ.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick