കേന്ദ്രസർക്കാരുമായി നല്ല രീതിയിൽ പോയാൽ കേരളത്തിന് നല്ലത്: എം ടി രമേശ്

Share on facebook
Share on twitter
Share on linkedin
Share on whatsapp

കേന്ദ്രസർക്കാരുമായി നല്ല രീതിയിൽ പോയാൽ കേരളത്തിന് നല്ലതെന്ന് ബിജെപി നേതാവ് എം ടി രമേശ്.ഇനിയുള്ള ദിവസങ്ങളിൽ നാം അനുഭവിക്കുന്ന പ്രശ്‌നങ്ങളോടുള്ള സർക്കാരിന്റെ സമീപനമെന്താണ് എന്നതിനെ ആശ്രയിച്ചായിരിക്കും സർക്കാരിനോടുള്ള ബിജെപിയുടെ സമീപനമെന്നും എം ടി രമേശ് കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാരിന് കേരളത്തോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. കേരളത്തിനാവശ്യമുള്ള എല്ലാ സഹായവും സമയാസമയം കേന്ദ്രം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് കേന്ദ്രവുമായി മുഖ്യമന്ത്രി ഒരു സംഘർഷമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും എംടി രമേശ് പറഞ്ഞു.

ബിജെപിയുമായിട്ടുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ സമരം എന്നുപറയുന്നത് കേരളത്തിൽ മാത്രമായിട്ട് ഒതുങ്ങുന്നതാണെന്നും അഖിലേന്ത്യാതലത്തിൽ സിപിഐഎം അതിനുമുതിരുന്ന പ്രാപ്തിയിലല്ല ഉള്ളതെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.

പൗരത്വ ബില്ലിലെന്താണ് സംഭവിച്ചത്. അന്നേ ബിജെപി പറഞ്ഞതാണ് പ്രമേയത്തിന് കടലാസ് കഷ്ണത്തിന്റെ വില പോലുമില്ലെന്ന്. അതൊക്കെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള പ്രമേയം പാസാക്കലായിരുന്നു. നിയമസഭയിൽ ഭൂരിപക്ഷമുണ്ടെങ്കിൽ പ്രമേയം പാസാക്കാം. അതിന്റെ സാങ്കത്യമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick