സംസ്ഥാനത്ത് സൗജന്യവാക്‌സിന്‍ ഉറപ്പാക്കും; സ്ത്രീ സമത്വത്തിന് പ്രാധാന്യം നല്‍കും; രണ്ടാം ഇടതുമുന്നണിസര്‍ക്കാരിന്റെ ആദ്യ നയ പ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

സംസ്ഥാനത്ത് സൗജന്യവാക്‌സിന്‍ ഉറപ്പാക്കുമെന്നും സ്ത്രീ സമത്വത്തിന് പ്രാധാന്യം നല്‍കുമെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയ പ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ദ് ഖാന്‍. രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗാര്‍ഡ് ഓഫ് ഓണ്‍ര്‍ സ്വീകരിച്ചു. തുടര്‍ന്ന് സ്‌പീക്കര്‍ എം ബി രാജേഷ്, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ രാധാകൃഷ്‌ണന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇതിനുശേഷമാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.

കോവിഡ് ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് പ്രഖ്യാപിച്ച പാക്കേജുകള്‍ ജനങ്ങള്‍ക്ക് കൈത്താങ്ങായി. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. താഴെത്തട്ടിലുളളവരുടെ ഉന്നമനമാണ് ലക്ഷ്യം. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്നതാണ് സര്‍ക്കാര്‍ നയം. വാക്‌സിന്‍ ചലഞ്ചിനോടുളള ജനങ്ങളുടെ പിന്തുണ മാതൃകാപരമാണ്. വാക്‌സിനായി ആഗോള ടെന്‍ഡര്‍ വിളിക്കാനുളള നടപടി സര്‍ക്കാര്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് വെല്ലുവിളിക്കിടയിലും സാമ്പത്തികസ്ഥിതി മെച്ചപ്പെടണം. കോവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്താനായത് നേട്ടമാണ്. സ്ത്രീ സമത്വത്തിന് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കും. ജനാധിപത്യത്തിനും മതേതരത്വത്തിനും സര്‍ക്കാര്‍ നിലകൊളളുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

നയ പ്രഖ്യാപന പ്രസംഗത്തിലെ പ്രധാന തീരുമാനങ്ങള്‍;

സൗജന്യവാക്‌സിന്‍ ഉറപ്പാക്കും,സ്ത്രീസമത്വത്തിന് പ്രാധാന്യം
ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും മുൻസർക്കാർ തുടങ്ങിയ പദ്ധതികൾ തുടരുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
ക്ഷേമ വികസന പദ്ധതികൾ നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. മരണനിരക്ക് നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞു.
ജനാധിപത്യം മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കും. സ്ത്രീസമത്വത്തിന് പ്രാധാന്യം നൽകും.
സമൂഹത്തിൽ വിവേചനം പാടില്ല എന്നതാണ് സർക്കാർ നയം.
ഗുരുതര പ്രതിസന്ധിക്കിടയിലും കോവിഡിനെ പ്രതിരോധിക്കാനായി. കോവിഡ് വാക്സിൻ സർക്കാർ സൗജന്യമായി നൽകുന്നു.
മൂന്നു കോടി ഡോസ് വാങ്ങാൻ ആഗോള ടെൻഡർ നൽകും.
നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമർശങ്ങൾ
കോവിഡ് ഒന്നാം തരംഗത്തിൽ സമഗ്ര പാക്കേജ് നടപ്പാക്കി.
കോവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിർത്താൻ സാധിച്ചു.
നാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകൾ 19 ലക്ഷം കുടുംബങ്ങൾക്ക് നൽകി.
ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു.
കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നൽകി.
ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായ ശേഷമുളള മൂന്നാമത്തെ നയപ്രഖ്യാപന പ്രസംഗമാണിത്. മെയ് 31, ജൂണ്‍ 1, 2 തിയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയും 3ന് സര്‍ക്കാര്‍ കാര്യവും നടക്കും.

നാലിന് പുതുക്കിയ സംസ്ഥാന ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. 7, 8, 9 തിയതികളില്‍ ബജറ്റിനെ കുറിച്ച്‌ പൊതു ചര്‍ച്ച നടക്കും. 10 നാണ് വോട്ട് ഓണ്‍ അക്കൗണ്ട്. 11ന് സര്‍ക്കാര്‍ കാര്യങ്ങളും അനൗദ്യോഗിക കാര്യങ്ങളും നടക്കും. 14ന് ധനവിനിയോഗ രണ്ടാംനമ്ബര്‍ ബില്‍ പരിഗണിച്ച്‌ സഭ അനിശ്ചിത കാലത്തേക്ക് പിരിയും. പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം 24നാണ് ആരംഭിച്ചത്. അന്ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയും 25ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും നടന്നു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick