ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരെന്ന് കണ്ടെത്തല്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരെന്ന് കണ്ടെത്തല്‍. ഇന്ത്യയിലെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബ്ലാക്ക് ഫംഗസ് ബാധിച്ച 101 പേരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

രോഗം കൂടുതലും കണ്ടെത്തിയത് പ്രമേഹ രോഗികളിലാണ്. 101 പേരില്‍ 83 പേര്‍ പ്രമേഹ രോഗികളായിരുന്നു. 76 പേര്‍ സ്റ്റിറോയിഡ് മരുന്ന് കഴിച്ചിരുന്നു. 89 പേരില്‍ മൂക്കിലും സൈനസിലും ആണ് ഫംഗല്‍ ബാധ കണ്ടത്. ഇന്ത്യ, അമേരിക്ക, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളെയാണ് പഠനവിധേയമാക്കിയത്. കേരളം ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

പ്രധാനമായും മ്യൂക്കോറലസ് കുടുംബത്തിൽപ്പെട്ട റൈസോപസ് എന്ന ഫംഗസ് മൂലമുണ്ടാകുന്ന ഒരു ഫംഗസ് അണുബാധയാണിത്. സാധാരണ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ നമ്മുടെ ചുറ്റുപാടുകളിൽ കണ്ടു വരുന്ന ഒരു പൂപ്പൽ ആണിത്. ബ്ലാക്ക് ഫംഗസ് എന്ന് പേരിട്ടു വിളിക്കുന്നുണ്ടെങ്കിലും ആ വിഭാഗത്തിൽപ്പെട്ട ഫംഗസ് അല്ല ഇത്.

മ്യൂകോർമൈക്കോസിസ് ബാധിക്കാൻ സാധ്യതയുള്ള രോഗികൾ ആരൊക്കെയാണ്?

*എയ്ഡ്സ്/ എച്ച്.ഐ.വി. അണുബാധ ഉള്ള രോഗികൾ
*അവയവങ്ങൾ സ്വീകരിച്ചവർ
*കാൻസർ രോഗികൾ
*അനിയന്ത്രിതമായ പ്രമേഹം ഉള്ളവർ
*ഉയർന്ന ഡോസ് സ്റ്റിറോയിഡുകൾ,ടോസിലിസുമാബ്, ഇമ്മ്യൂണോമോഡുലേറ്ററി മരുന്നുകൾ എന്നിവ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് അല്ലെങ്കിൽ കാൻസർ കീമോതെറാപ്പിയുടെ ഭാഗമായി ഉപയോഗിക്കുന്നവർ

മ്യൂക്കോമൈക്കോസിസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്

*മൂക്കൊലിപ്പ്
*മൂക്കിൽ നിന്നും രക്തം വരുക
*മൂക്കിൽ നിന്നും ബ്രൗൺ/ കറുത്ത നിറത്തിലുള്ള ദ്രാവകം ഒഴുകുക.
*പല്ലുവേദന
*മൂക്കിനുള്ളിൽ കറുത്തതോ, ചുവപ്പോ, വെള്ളയോ നിറത്തിലുള്ള പുണ്ണ്
*തൊണ്ട വേദന
*കണ്ണു വേദന
*കണ്ണിലെ ചുവപ്പ്
*കണ്ണിനു ചുറ്റും വേദന
*കണ്ണിനു ചുറ്റും നീര്
*മുഖത്ത് മരവിപ്പ് അനുഭവപ്പെടുക
*കൺപോളകൾ താഴേക്ക് തന്നെ ഇരിക്കുക (പ്ടോസിസ്)
*കാഴ്ചശക്തി നഷ്ടപ്പെടുന്നു
*തലവേദന
*അപസ്മാരം
*ബോധക്ഷയം
*സ്ട്രോക്ക് പോലെയുള്ള ലക്ഷണങ്ങൾ

എന്തുകൊണ്ട് കോവിഡിൽ ഈ അണുബാധ വരുന്നു

*അനിയിന്ത്രിതമായ പ്രമേഹം
*ഓക്സിജൻ ഹ്യൂമിഡിഫയറിലെ ഫംഗസ് സാന്നിധ്യം
*അതിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ഫംഗസിന്റെ സാന്നിധ്യം
*ഡോക്ടറുടെ മേൽനോട്ടത്തിലല്ലാതെ അമിതമായ സ്റ്റിറോയ്ഡ് മരുന്നിന്റെ ഉപയോഗം
*കോവിഡ് രോഗികളിൽ ഒരുപാടു നാളുകൾ ഉയർന്ന ഡോസിലുള്ള സ്റ്റിറോയ്ഡ് മരുന്ന് കൊടുക്കേണ്ടി വരുന്നതിനാൽ.
*ചെറിയ തോതിൽ കണ്ണുവേദന, നീര് എന്നിവ സാധൂകരിക്കുന്നത് കൊണ്ട്. കോവിഡ് വീട്ടിലെ ചികിത്സ ആയതുകൊണ്ട് ചെറിയ ലക്ഷണങ്ങൾ രോഗികൾ ശ്രദ്ധിക്കാതെ വരുമ്പോൾ.

മ്യൂക്കോർമൈക്കോസിസ്എങ്ങനെ തടയാം

*പ്രമേഹമുള്ള വ്യക്തികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക
*പല്ലുകൾക്ക് പഴുപ്പ്, വായ്പുണ്ണ് എന്നിവ പെട്ടെന്നു തന്നെ ചികിത്സിക്കുക
*വ്യക്തിശുചിത്വം പാലിക്കുക
*ഓക്സിജൻ ഹ്യുമിഡിഫയർ ദിവസവും വൃത്തിയാക്കുക
*ഹ്യുമിഡിഫയറിൽ ശുദ്ധമായ വെള്ളം ഉപയോഗിക്കുക
*രോഗികൾക്ക് മാസ്ക് ധരിപ്പിക്കുക

കോവിഡിന്റെ മാത്രം സങ്കീർണതയാണോ മ്യൂക്കോർമൈക്കോസിസ്
അല്ല. രോഗപ്രതിരോധ ശേഷി കുറവുള്ള എല്ലാ രോഗികളിലും ഇത് വരാൻ സാധ്യതയുണ്ട്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick